Advertisement

ബെവ്കോ ജീവനക്കാരന് മർദനം; ഒരാൾക്കെതിരെ കേസ്

7 hours ago
2 minutes Read
bevco

കോഴിക്കോട് രാമനാട്ടുകരയിലെ ബെവ്കോ ഔട്ട്ലെറ്റിൽ ജീവനക്കാരന് മർദനം. രാമനാട്ടുകര സ്വദേശിയായ ഷാജിക്കാണ് മർദനമേറ്റത്. മദ്യം വാങ്ങാനെത്തിയ മലപ്പുറം വേങ്ങര സ്വദേശി രതീഷാണ് മർദിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രതീഷിനെതിരെ ഫറോക്ക് പൊലീസ് കേസെടുത്തു.

Read Also: കണ്ണപുരം സ്‌ഫോടനം : പ്രതി അനൂപ് മാലിക് പിടിയില്‍

ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. മദ്യം വാങ്ങാനെത്തിയ രതീഷും ജീവനക്കാരനായ ഷാജിയും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് രതീഷ് ഷാജിയെ മർദിക്കുകയായിരുന്നു. മർദനത്തിൽ പരുക്കേറ്റ ഷാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ തമ്മിലുള്ള വാക്കുതർക്കമാണ് മർദനത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

Story Highlights : BEVCO employee beaten up; case filed against one

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top