Advertisement

ഇസ്രയേൽ വ്യോമാക്രമണം; വടക്കൻ യെമനിലെ ഹൂതി പ്രധാനമന്ത്രിയും മന്ത്രിമാരും കൊല്ലപ്പെട്ടതായി സ്ഥിരീകരണം

8 hours ago
2 minutes Read

യെമനിലെ ഹൂതി വിമതർ നയിക്കുന്ന സർക്കാരിലെ പ്രധാനമന്ത്രി അഹമ്മദ് അൽ റഹാവിയും നിരവധി മന്ത്രിമാരും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇസ്രയേൽ വ്യോമാക്രമണത്തിലാണ് അഹമ്മദ് അൽ റഹാവിയും നിരവധി മന്ത്രിമാരും കൊല്ലപ്പെട്ടത്. ഹൂതികളാണ് പ്രസ്താവനയിലൂടെ വിവരം സ്ഥിരീകരിച്ചത്.

വ്യാഴാഴ്ചയായിരുന്നു ഇറാന്റെ പിന്തുണയുള്ള സായുധ സംഘടനയായ ഹൂതികളുടെ നേതാക്കൾക്കി നേരെ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണം. സനയിലെ ഹൂതി ഭരണകൂടത്തിന്റെ സൈനിക കേന്ദ്രത്തെ ലക്ഷ്യം വച്ച് ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചിരുന്നു. ഗസ്സയിലെ പലസ്തീനികൾക്ക് പിന്തുണ നൽകുന്ന ഹൂതികൾ ചെങ്കടലിലും ഏദൻ ഉൾക്കടലിലും ഇസ്രയേലിനും പടിഞ്ഞാറൻ കപ്പലുകൾക്കും നേരെ നിരന്തരം ആക്രമണം നടത്തിയിരുന്നു.

അഹമ്മദ് അൽ റഹാവി താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലാണ് ആക്രമണം നടന്നത്. ആഭ്യന്തര യുദ്ധത്തെ തുടർന്ന് സന ഉൾപ്പെടെയുള്ള വടക്കൻ യെമനിലെ സ്ഥലങ്ങൾ ഹൂതികളുടെ നിയന്ത്രണത്തിലാണ്. ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ പ്രാദേശിക ഇസ്രായേൽ വിരുദ്ധ സഖ്യത്തിന്റെ ഭാഗമാണ് ഹൂത്തികൾ.

Story Highlights : Israeli airstrike kills Yemen’s Houthi PM Ahmed Al-Rahawi in Sanaa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top