വിലപിടിപ്പുള്ള കല്ലുകളാല്‍ നിര്‍മിച്ച ബൗള്‍, പശ്മിന ഷാള്‍.. ജപ്പാന്‍ പ്രധാനമന്ത്രിക്കും ഭാര്യയ്ക്കും മോദിയുടെ സ്‌നേഹ സമ്മാനം

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം മടങ്ങുന്നതിന് മുന്‍പ് ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബയ്ക്കും ഭാര്യയ്ക്കും സ്‌നേഹ സമ്മനം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിലപിടിപ്പുള്ള കല്ലുകളാല്‍ നിര്‍മിച്ച റാമെന്‍ ബൗളുകളും വെള്ളി കൊണ്ട് നിര്‍മിച്ച ചോപ്പ് സ്റ്റിക്കുകളുമാണ് ഷിഗേരു ഇഷിബയ്ക്ക് മോദി സമ്മാനിച്ചത്. ഇന്ത്യന്‍ കലാവൈഭവവും ജാപ്പനീസ് പാചക പാരമ്പര്യവും സംയോജിപ്പിച്ചുകൊണ്ടുള്ള സമ്മാനമാണ് ജപ്പാന്‍ പ്രദാനമന്ത്രിക്ക് മോദി നല്‍കിയതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചന്ദ്രകാന്തക്കല്ല് കൊണ്ട് നിര്‍മിച്ച തവിട്ട് നിറത്തിലുള്ള ഒരു വലിയ ബൗളും നാല് ചെറിയ ബൗളുകളും രണ്ട് ചോപ് സ്റ്റിക്കുകളുമാണ് സെറ്റില്‍ ഉള്ളത്. ആന്ധ്രപ്രദേശില്‍ നിന്ന് ശേഖരിച്ച ചന്ദ്രകാന്തക്കല്ലുകള്‍ കൊണ്ടാണ് ബൗളുകളുടെ നിര്‍മാണ്. ജപ്പാന്‍ പ്രധാനമന്ത്രിയുടെ പത്‌നി യോഷികോയ്ക്ക് കൈകൊണ്ട് നെയ്ത പഷ്മിന ഷോളാണ് പ്രധാനമന്ത്രി സ്‌നേഹസമ്മാനമായി നല്‍കിയത്.
ജപ്പാന്‍ സന്ദര്‍ശനത്തിനിടെ പതിനാറ് പ്രവിശ്യകളിലെ ഗവര്‍ണര്‍മാരും മോദി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി ഷിഗേരു ഇഷിബയ്‌ക്കൊപ്പം അതിവേഗ ട്രെയിനില്‍ സെന്‍ഡായി നഗരത്തിലേക്കും മോദി യാത്ര ചെയ്തു. ജപ്പാന്‍ സന്ദര്‍ശനം വിജയകരമായിരുന്നുവെന്ന് കൂടിക്കാഴ്ചക്ക് ശേഷം മോദി ട്വിറ്ററില്‍ പ്രതികരിച്ചു.
രണ്ട് ദിവസത്തെ ജപ്പാന്‍ സന്ദര്‍ശം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയില്‍ എത്തി. നാളെ നടക്കുന്ന ഷാങ്ഹായി ഉച്ചകോടിയില്‍ മോദി പങ്കെടുക്കും. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ചൈന സന്ദര്‍ശിക്കുന്ന മോദിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്.
Story Highlights : Modi’s gifts to Japanese PM, his wife
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here