Advertisement

ഓണവിപണി കീഴടക്കി സപ്ലൈകോ; 5 ദിവസം കൊണ്ട് വിറ്റുവരവ് 73 കോടി രൂപ

7 hours ago
2 minutes Read

സപ്ലൈകോയുടെ വിറ്റുവരവിൽ വൻ കുതിപ്പ്. 5 ദിവസം കൊണ്ട് 73 കോടി രൂപയുടെ വിറ്റുവരവാണ് നേടിയത്. ഓഗസ്റ്റ് 25 മുതൽ 29 വരെയുള്ള ദിവസങ്ങളിലെ വിറ്റുവരവിലാണ് വൻ കുതിപ്പ് ഉണ്ടായിരിക്കുന്നത്. ജില്ലാ ഫെയറുകളിൽ നിന്നും മാത്രമുള്ള വിറ്റു വരവ് രണ്ടു കോടിയിൽ അധികമാണ് ഉണ്ടായത്.

ഈ മാസം ഇതുവരെ 266.47 കോടി രൂപയാണ് വരുമാനം. മുൻപ്‌ ശരാശരി പ്രതിമാസവരുമാനം 150 കോടിയിൽ താഴെയായിരുന്നു. ഓണ വിപണിയോടനുബന്ധിച്ച് കിലോഗ്രാമിന് 25 രൂപ നിരക്കിൽ 20 കിലോ അരിയും 349 രൂപ നിരക്കിൽ ശബരി വെളിച്ചെണ്ണയും വിതരണത്തിന് സജ്ജമാക്കിയിരുന്നു. ഓഗസ്റ്റ് 29-ന് 17 കോടി രൂപയുമായി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിനവരുമാനം.

Story Highlights : Supplyco Onam market; turnover reaches Rs 73 crore in 5 days

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top