Advertisement

എല്ലാം സജ്ജം, ഇനി വിപണിയിലേക്ക്; വിൻഫാസ്റ്റിന്റെ ആദ്യ വാഹനങ്ങൾ ഇന്ത്യയിൽ സെപ്റ്റംബറിൽ‌ അവതരിപ്പിക്കും

7 hours ago
2 minutes Read

വിയറ്റ്നാം വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റിന്റെ രാജ്യത്തെ ആദ്യ വാഹ​നങ്ങൾ‌ സെപ്റ്റംബറിൽ അവതരിപ്പിക്കും. രണ്ട് മോഡലുകളാണ് അവതരിപ്പിക്കുന്നത്. വിഎഫ്6, വിഎഫ്7 എന്നീ എസ്‌യുവി വാഹനങ്ങളാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. വാഹനങ്ങളുടെ ബുക്കിങ് നേരത്തെ ആരംഭിച്ചിരുന്നു. എന്നാൽ‌ വില പ്രഖ്യാപനം ഉണ്ടായിട്ടില്ല. വാഹനങ്ങൾ വിപണിയിൽ‌ അവതരിപ്പിക്കുന്ന ദിവസം വില വിവരങ്ങളും കമ്പനി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.

തമിഴ്നാട്ടിലെ തൂത്തുകുടിയിൽ കമ്പനി പ്ലാന്റ് ആരംഭിച്ചിരുന്നു. വിയറ്റ്നാമിന് പുറത്ത് കമ്പനി വിൻഫാസ്റ്റ് നിർമ്മിക്കുന്ന ആദ്യ പ്ലാന്റാണിത്. വാഹനത്തിന്റെ നിർമാണത്തിനാവശ്യമായ പാട്സ് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ശേഷം തമിഴ്നാട്ടിലെ പ്ലാന്റിലെത്തിച്ച് അസംബിൾ ചെയ്യുകയാണ് ചെയ്യുന്നത്. വിഎഫ്7 മോഡലാണ് പ്ലാന്റിൽ ആ​ദ്യമായി നിർമ്മിച്ച വാഹനം.

വർഷം 1.5 ലക്ഷം യൂണിറ്റുകളുടെ നിർമാണം ആണ് ഈ പ്ലാൻ്റിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ​ഗുജറാത്തിലാണ് വിൻഫാസ്റ്റ് തങ്ങളുടെ ഇന്ത്യയിലെ ആദ്യ ഷോറൂം തുറന്നത്. 27 നഗര കേന്ദ്രങ്ങളിലായി 32 റീട്ടെയിൽ പോയിന്റുകൾ സ്ഥാപിക്കുന്നതിനായി 13 ഡീലർഷിപ്പ് ഗ്രൂപ്പുകളുമായി സഹകരിച്ചാണ് വിൻഫാസ്റ്റ് ഇപ്പോൾ പ്രവർത്തിക്കുന്നത്.

വിഎഫ്6 മോഡലിന് 25 ലക്ഷം രൂപ മുതലും വിഎഫ്7 മോഡലിന് 50 ലക്ഷം രൂപ മുതലുമാണ് ആരംഭിക്കുന്നതെന്നാണ് റിപ്പോർട്ട്. അഞ്ചു സീറ്റർ ഇലക്ട്രിക് എസ് യു വി വിഭാഗത്തിലേക്കു വി എഫ് 7 ,വിഎഫ് 6 എന്നിവ എത്തുന്നത്. 4,238 എംഎം നീളം, 1,820 എംഎം വീതി, 1,594 എംഎം ഉയരം, കൂടാതെ 2,730mm നീളമുള്ള വീൽബേസുമാണ് വിഎഫ് 6ന് വരുന്നത്. രണ്ട് വേരിയന്റുകളിലാണ് വിഎഫ്7 വിൻഫാസ്റ്റ് വിദേശ വിപണികളിൽ അവതരിപ്പിച്ചത്. ഇക്കോ, പ്ലസ് എന്നിവയാണ് അവ.

Story Highlights : VinFast to launch VF6 and VF7 on September 6

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top