കൃഷിവകുപ്പിൽ നിന്ന് സ്ഥലം മാറ്റം; നിയമനടപടിക്ക് ബി അശോക്

കൃഷിവകുപ്പിൽ നിന്ന് സ്ഥലം മാറ്റിയതിനെതിരെ ബി അശോക് നിയമനടപടിക്ക്. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിലെ സമീപിക്കാനാണ് ആലോചന. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് കെടിഡിഎഫ്സിയിലേക്കാണ് ബി അശോകിനെ മാറ്റിയത്. കേര പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർന്നതിൽ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് മാറ്റാം.
നേരത്തെ തദ്ദേശ ഭരണ പരിഷ്‌കാര വകുപ്പിലേക്ക് മാറ്റിയിരുന്നപ്പോൾ അന്ന് കോടതിയിൽ പോയി സർക്കാരിനെതിരെ ഉത്തരവ് വാങ്ങിയിരുന്നു. ഇതേ സമാനമായ രീതിയിലാണ് ഇപ്പോൾ അദേഹം സ്ഥലം മാറ്റിയിരിക്കുന്നത്. കേര പദ്ധതി ഫണ്ട് വകമാറ്റിയത് സംബന്ധിച്ച വിവാദത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് മുൻകൈയെടുത്ത് അന്വേഷണം നടന്നിരുന്നു. എന്നാൽ ഈ അന്വേഷണം കൃഷി വകുപ്പ് ഏറ്റെടുക്കുകയും ബി അശോക് തന്നെയാണ് അന്വേഷണം നടത്തിയത്.
Read Also: എയർ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി; യാത്രക്കാർ സുരക്ഷിതർ
മുഖ്യമന്ത്രിയുടെ ഓഫീസ് താൽപര്യം എടുത്ത് പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ലക്ഷ്യം ബി.അശോകായിരുന്നു. എന്നാൽ ചോർച്ചയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറ്റപ്പെടുത്തുന്ന തരത്തിൽ റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് ബി.അശോകിന് കൃഷി വകുപ്പിൽ നിന്ന് നീക്കിയത്. ടിങ്കു ബിസ്വാളാണ് അശോകിന് പകരം കൃഷിവകുപ്പിൽ നിയമിതയായത്. ഉത്തരവിറങ്ങിയകിന് പിന്നാലെ ടിങ്കു ബിസ്വാൾ ഇന്നലെ ചുമതലയേൽക്കുകയും ചെയ്തു.
Story Highlights : B Ashok to take legal action against transfer from Agriculture Department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here