Advertisement

UDF കൺവീനർ എന്ന നിലയിൽ രാഹുലിനെതിരെ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല, പാർട്ടിയിൽ തിരിച്ചെടുക്കുന്ന കാര്യം ചർച്ച ചെയ്‌ത്‌ തീരുമാനിക്കും: അടൂർ പ്രകാശ്

6 hours ago
1 minute Read

രാഹുൽ മാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ ഒരു ആശയക്കുഴപ്പവുമില്ലെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് 24 നോട്. യുഡിഎഫ് കൺവീനർ എന്ന നിലയിൽ രാഹുലിനെതിരെ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. നിയമസഭാ സമ്മേളനത്തിൽ രാഹുൽ പങ്കെടുക്കണം. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിന് അവകാശമുണ്ടെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.

അവകാശം പൂർണമായി വിനിയോഗിക്കപ്പെടണം. ആക്ഷേപങ്ങൾ ഉയർന്ന വന്ന നിരവധി ആളുകൾ ആ സഭയിൽ ഉണ്ട്. പാർട്ടിയിൽ രാഹുലിന് ഒപ്പം തന്നെ എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. പാർട്ടിയിൽ തിരിച്ചെടുക്കുന്ന കാര്യത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് അടൂര്‍ പ്രകാശ് നേരത്തെ അറിയിച്ചിരുന്നു. അദ്ദേഹത്തിനെതിരെ ഉയര്‍ന്നത് തിരഞ്ഞെടുപ്പ് കാലത്ത് വരുന്ന കഴമ്പില്ലാത്ത ആരോപണങ്ങളാണ്. രാഹുലിന് സംരക്ഷണം ഒരുക്കുമെന്നും എല്ലാവര്‍ക്കും നീതി ലഭ്യമാകേണ്ടതുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

ആഗോള അയ്യപ്പ സംഗമത്തിൽ യുഡിഎഫ് സഹകരിക്കുന്ന കാര്യത്തിൽ ചർച്ച നാളെയെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി. യുഡിഫ് യോഗത്തിന് ശേഷം പരിപാടിയിൽ പങ്കെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. സിപിഐഎം ബിജെപിയും തമ്മിലുള്ള കൂട്ടു കച്ചവടത്തിന്റെ ഭാഗമാണ് എല്ലാം നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

Story Highlights : adoor prakash support over rahul mamkoottathil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top