Advertisement

അഡ്വ. എന്‍ വി വൈശാഖനെ മടക്കിക്കൊണ്ടു വരാന്‍ സിപിഐഎം; തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ നിര്‍ദേശം

12 hours ago
2 minutes Read
vaisakhan

തൃശൂരില്‍ അച്ചടക്കനടപടി നേരിട്ട ഡിവൈഎഫ്‌ഐ നേതാവ് അഡ്വ. എന്‍ വി വൈശാഖനെ മടക്കിക്കൊണ്ടു വരാന്‍ നിര്‍ദ്ദേശം. ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ പരാതിയെ തുടര്‍ന്നാണ് സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ നിന്ന് വൈശാഖനെ തരംതാഴ്ത്തിയത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുത്ത തൃശൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ ആണ് നിര്‍ദ്ദേശം.

നിര്‍ദ്ദേശം സിപിഐഎം സംസ്ഥാന കമ്മിറ്റിയെ അറിയിക്കും. സംസ്ഥാന കമ്മിറ്റി അംഗീകരിച്ചാല്‍ വൈശാഖനെ ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം.

Read Also: രാജേഷ് കേശവ് ശ്വാസമെടുത്ത് തുടങ്ങി; ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

ഇന്ന് രാവിലെയാണ് എംവി ഗോവിന്ദന്‍ പങ്കെടുത്തുകൊണ്ട് തൃശൂരില്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നത്. ഈ യോഗത്തിലായിരുന്നു വൈശാഖനെ മടക്കിക്കൊണ്ടുവരാന്‍ നിര്‍ദേശം ഉയര്‍ന്നത്. ഒരു വര്‍ഷം മുമ്പാണ് ഡിവൈഎഫ്‌ഐയുടെ വനിതാ നേതാവിന്റെ പരാതിയില്‍ വൈശാഖനെതിരെ നടപടിയെടുക്കുന്നത്. ഗുരുതരമായ ആരോപണങ്ങളാണ് വനിതാ നേതാവ് ചൂണ്ടിക്കാട്ടിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഡിവൈഎഫ്‌ഐയുടെ മുഴുവന്‍ ചുമതലകളില്‍ നിന്നും വൈശാഖനെ നീക്കി. പിന്നാലെ സിപിഐഎം ജില്ലാ കമ്മിറ്റിയില്‍ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. പാര്‍ട്ടിയുടെ ചാനല്‍ ചര്‍ച്ചകളില്‍ അടക്കം പങ്കെടുത്തിരുന്ന വൈശാഖനെ ഇതുമായി ബന്ധപ്പെട്ട പാനല്‍ ലിസ്റ്റില്‍ നിന്ന് തന്നെ ഒഴിവാക്കുകയും ചെയ്തു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഈ ചാനല്‍ ചര്‍ച്ചയ്ക്കുള്ള പാനല്‍ ലിസ്റ്റിലേക്ക് ഇദ്ദേഹത്തെ മടക്കി കൊണ്ടുവരികയും ചെയ്തു.

അതിനുശേഷമാണ് ഇന്ന് ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റില്‍ വൈശാഖനെ മടക്കി കൊണ്ടുവരാനുള്ള ഒരു നിര്‍ദ്ദേശം ഉയര്‍ന്നത്. സിപിഐഎമ്മിന്റെ ജില്ലാ സെക്രട്ടറി തന്നെയാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. ജില്ലാ സെക്രട്ടറിയേറ്റില്‍ ഭൂരിഭാഗം അംഗങ്ങളും ഈ നിര്‍ദ്ദേശത്തെ പിന്തുണയ്ക്കുകയും ചെയ്തു. സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ അന്തിമമായ ഒരു തീരുമാനം കൈക്കൊള്ളേണ്ടത്.

Story Highlights : CPIM to bring back Adv. NV Vysakhan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top