Advertisement

‘ഇന്ത്യയിലെ സാധാരണക്കാരുടെ ചെലവിൽ ബ്രാഹ്മണർ സമ്പന്നരാകുന്നു’; വിമർശിച്ച് ട്രംപിന്റെ ഉപദേഷ്ടാവ്

6 hours ago
2 minutes Read

ഇന്ത്യയെ വിമർശിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉപദേഷ്ടാവ് പീറ്റർ നവാരോ. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിലൂടെ യുക്രൈനിൽ റഷ്യ നടത്തുന്ന യുദ്ധത്തിന് ഇന്ത്യ പരോക്ഷമായി സഹായം ചെയ്യുന്നു. ഇന്ത്യയിലെ സാധാരണക്കാരുടെ ചെലവിൽ ബ്രാഹ്മണർ സമ്പന്നരാകുന്നു. മോദി ഒരു മികച്ച നേതാവാണ്. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്, പക്ഷേ, പുടിനും ഷി ജിൻപിങ്ങിനും മുന്നിൽ ഇന്ത്യയും മോദിയും കീഴടങ്ങിയെന്നും വിമർശനം

“പുടിൻ യുക്രെയ്ൻ ആക്രമിക്കുന്നതിനു മുമ്പ്, ഇന്ത്യ റഷ്യൻ എണ്ണ വാങ്ങിയിരുന്നില്ല. ഇപ്പോൾ, റഷ്യൻ റിഫൈനറുകൾ കിഴിവുകൾ നൽകുന്നു, ഇന്ത്യ അത് ശുദ്ധീകരിച്ച് യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലേക്ക് പ്രീമിയത്തിൽ വിൽക്കുന്നു. ഇത് റഷ്യൻ യുദ്ധ യന്ത്രത്തിന് ഇന്ധനം നൽകുന്നു” പീറ്റർ നവാരോ പറഞ്ഞു.

Read Also: പഹൽഗാം ഭീകരാക്രമണം; ‘കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം’; അപലപിച്ച് SCO അംഗരാജ്യങ്ങൾ

ഇന്ത്യ റഷ്യയുടെ ഒരു അലക്കുശാല മാത്രമാണെന്ന് അദേഹം പരിഹസിക്കുക​യും ചെയ്തു. ഇന്ത്യയ്ക്ക് അധിക താരിഫ് ഏർപ്പെടുത്തിയത് ഇന്ത്യ താരിഫുകളുടെ മ​ഹാരാജാവ് ആയതുകൊണ്ടാണെന്നും ട്രംപിന്റെ ഉപദേഷ്ടാവ് പറഞ്ഞു. റഷ്യയിൽ നിന്ന് എണ്ണ വാ​ങ്ങുന്നതിനെ തുടർന്ന് ഇന്ത്യയ്ക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്ന ആളാണ് പീറ്റർ നവാരോ. നേരത്തെ റഷ്യ-യുക്രെയ്ൻ യുദ്ധം മോദി യുദ്ധം എന്ന് വിശേഷിപ്പിച്ച് പീറ്റർ നവാരോ രം​ഗത്തെത്തിയിരുന്നു.

Story Highlights : White House Trade Adviser Peter Navarro against India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top