Advertisement

കെ കവിതയെ ബിആർഎസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

5 hours ago
1 minute Read
k kavitha

മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ (കെസിആർ) മകളും എംഎൽസിയുമായ കെ കവിതയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. കെസിആറിന് എതിരായ സിബിഐ അന്വേഷണത്തിന് ഉത്തരവാദി പാർട്ടിയിലെ മുതിർന്ന നേതാവും ബന്ധുവുമായ ടി ഹരീഷ് റാവുവാണെന്ന് പരസ്യമായി ആരോപിച്ചതാണ് സസ്പെൻഷന് കാരണം.ഭാരത് രാഷ്ട്ര സമിതിയിൽ (ബിആർഎസ്) വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി എന്നുള്ളതാണ് ആരോപണം.

“പാർട്ടി എംഎൽസി കെ. കവിതയുടെ സമീപകാല പെരുമാറ്റവും തുടർച്ചയായ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും ബിആർഎസ് പാർട്ടിക്ക് ദോഷം വരുത്തുന്നതിനാൽ പാർട്ടി നേതൃത്വം ഈ വിഷയം ഗൗരവമായി കാണുന്നു. കെ കവിതയെ അടിയന്തര പ്രാബല്യത്തോടെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ പാർട്ടി പ്രസിഡന്റ് കെ ചന്ദ്രശേഖര റാവു തീരുമാനമെടുത്തു,” എക്‌സിലെ ഒരു പോസ്റ്റിൽ ബിആർഎസ് വ്യക്തമാക്കി.

Story Highlights : K Kavitha suspended from BRS

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top