Advertisement

അയ്യപ്പ സംഗമത്തിന് ബദലായി വിശ്വാസ സംഗമം; പന്തളത്ത് വിപുലമായ സംഗമം നടത്താൻ ആലോചന

2 hours ago
2 minutes Read

അയ്യപ്പ സംഗമത്തിനു ബദലായി വിശ്വാസ സംഗമം സംഘടിപ്പിക്കുന്നു. ശബരിമല കർമ്മ സമിതി, ഹിന്ദു ഐക്യ വേദി, പന്തളം കൊട്ടാരം എന്നിവരുടെ നേതൃത്വത്തിലാണ് വിശ്വാസ സം​ഗമം സംഘടിപ്പിക്കുന്നത്. ഈ മാസം 22ന് സം​ഗമം സംഘടിപ്പിക്കാനാണ് തീരുമാനം. പന്തളത്ത് വിപുലമായ സംഗമം നടത്താനാണ് ആലോചന.

സെപ്റ്റംബർ 20നാണ് ആ​ഗോള അയ്യപ്പ സം​ഗമം നടക്കുന്നത്. തിരഞ്ഞെടുത്ത ഭക്തർക്ക് ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഔദ്യോഗിക ക്ഷണക്കത്ത് നൽകി തുടങ്ങി. 500 വിദേശ പ്രതിനിധികൾക്കും ക്ഷണമുണ്ടാകും. ശബരിമലയുടെ പ്രാധാന്യം ലോകത്തെ അറിയിക്കുകയാണ് അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യമെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ചടങ്ങിലേക്ക് മതസമുദായിക സംഘടനകൾക്ക് ക്ഷണമുണ്ട്. എൻഎസ്എസും എസ്എൻഡിപിയും അയ്യപ്പ സം​ഗമത്തെ പിന്തുണച്ചിരുന്നു.

Read Also: ‘ആ​ഗോള അയ്യപ്പ സം​ഗമത്തിന് UDF ഇല്ല; സർക്കാർ അയ്യപ്പ ഭക്തരെ പരിഹസിക്കുന്നു’; വിഡി സതീശൻ

രാഷ്ട്രീയപ്പാർട്ടികളെ ഉൾപ്പെടെ ക്ഷണിച്ചുകൊണ്ട് മുന്നോട്ടു പോകാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം. അതേസമയം അയ്യപ്പ സം​ഗമത്തിനെ എതിർത്ത് ബിജിപിയും കോൺ​ഗ്രസും രം​ഗത്തെത്തിയിരുന്നു. യുഡിഎഫ് ബിജെപി എതിർപ്പുകൾക്കിടയിലും അയ്യപ്പ സംഗമത്തിനായി ഒരുക്കങ്ങൾ സർക്കാരും ബോർഡും വേഗത്തിലാക്കി.

Story Highlights : Vishwasa Sangamam as an alternative to Ayyappa Sangamam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top