കാസർഗോഡ് ആസിഡ് കുടിച്ചു കുടുംബം ആത്മഹത്യ ചെയ്ത സംഭവം; ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു

കാസർഗോഡ് അമ്പലത്തറയിൽ ആസിഡ് കുടിച്ചു കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തിൽ, ചികിത്സയിലായിരുന്ന നാലാമത്തെയാളും മരിച്ചു. പറക്ലായി സ്വദേശി രാകേഷ്(35) ആണ് മരിച്ചത്. രാകേഷിന്റെ അച്ഛനും അമ്മയും സഹോദരനും ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മരിച്ചിരുന്നു. പറക്കളായി സ്വദേശികളായ ഗോപി (60), ഭാര്യ ഇന്ദിര (57), മകൻ രഞ്ചേഷ് (22) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ മാസം 28 ന് പുലർച്ചെയാണ് കുടുംബത്തിലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. നാലുപേരും ജീവനൊടുക്കാനായി ആസിഡ് കഴിക്കുകയായിരുന്നു. നാട്ടുകാർ ഇവരെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ഒരാൾ കാഞ്ഞങ്ങാട്ടെ ആശുപത്രിയിലേക്ക് പോകുന്നതിനിടെയും രണ്ടുപേർ പരിയാരത്തെ ആശുപത്രിയിൽ വച്ചും മരണപ്പെടുകയായിരുന്നു. രാകേഷ് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. സാമ്പത്തിക പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056
Story Highlights : Kasargod family Suicide case: Youngest son died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here