Advertisement

ഫീസ് കുത്തനെ ഉയര്‍ത്തി കാര്‍ഷിക സര്‍വകലാശാല; ഒറ്റയടിക്ക് ഫീസ് ഇരട്ടിയിലേറെയാക്കി വര്‍ധിപ്പിച്ചു

5 days ago
2 minutes Read
Agricultural University hikes fees

തൃശ്ശൂര്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ സെമസ്റ്റര്‍ ഫീസ് കുത്തനെ ഉയര്‍ത്തി. പിഎച്ച്ഡി, പിജി, ഡിഗ്രി വിദ്യാര്‍ഥികളുടെ ഫീസുകള്‍ വന്‍ തോതില്‍ വര്‍ധിപ്പിച്ചു. കാര്‍ഷിക സര്‍വകലാശാലയിലെ ധന പ്രതിസന്ധി മറികടക്കാനാണ് ഫീസ് വര്‍ധനയെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. (Agricultural University hikes fees )

പിഎച്ച്ഡി വിദ്യാര്‍ത്ഥികളുടെ സെമസ്റ്റര്‍ ഫീസ് 18780 എന്നത് 49990 ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. പി.ജി വിദ്യാര്‍ഥികളുടേത് 17845 എന്നത് 49500 ആയും ഉയര്‍ത്തി. ഡിഗ്രി വിദ്യാര്‍ഥികളുടെ ഫീസ് നിലവില്‍ 12000 ആണ്. ഇത് 48000 രൂപ ആയാണ് ഉയര്‍ത്താന്‍ പോകുന്നത്.

Read Also: ‘ഇന്ത്യയുമായുള്ള ബന്ധം എപ്പോഴും സ്‌പെഷ്യല്‍, മോദി ചെയ്യുന്ന ചില കാര്യങ്ങള്‍ ഇഷ്ടപ്പെടുന്നില്ല’; നിലപാട് മയപ്പെടുത്തി ട്രംപ്

വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് സര്‍വകലാശാല എക്‌സിക്യൂട്ടീവുമായി ചര്‍ച്ച ചെയ്ത് മാത്രമേ ഫീസ് വര്‍ധിപ്പിക്കുകയുള്ളൂ എന്ന സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കിയിരുന്നതാണ്. ഈ ഉറപ്പ് പാലിക്കാതെയാണ് ഓണ അവധിക്ക് തൊട്ടുമുന്‍പ് ഫീസ് കുത്തനെ ഉയര്‍ത്തിയത്. ഇരട്ടിയിലേറെ ഫീസ് ഒറ്റയടിക്ക് വര്‍ധിപ്പിക്കുന്നത് താങ്ങാന്‍ പറ്റില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. മൂന്നാം തിയതിയാണ് ഫീസ് വര്‍ധന സംബന്ധിച്ച ഉത്തരവിറക്കിയത്.

Story Highlights : Agricultural University hikes fees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top