Advertisement

പൊലീസ് സ്റ്റേഷന്‍ മര്‍ദനങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ കെപിസിസി; വിവരാവകാശ നിയമം ഉപയോഗപ്പെടുത്തും

21 hours ago
1 minute Read

പൊലീസ് സ്റ്റേഷന്‍ മര്‍ദനങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ കെപിസിസി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ സമാനമായ നിരവധി മര്‍ദനങ്ങള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. മര്‍ദനത്തിന് ഇരയായവരെക്കൊണ്ട് വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കാനാണ് നീക്കം. സ്റ്റേഷനുകളുടെ മുക്കും മൂലയും കാണുന്ന രീതിയില്‍ സിസിടിവികള്‍ സ്ഥാപിക്കണമെന്ന ആവശ്യവും ഉയര്‍ത്തും.

മര്‍ദനത്തിന് ഇരയായവരെ നേരില്‍ കണ്ട് അവരെ കണ്ട് വിവരാവകാശം നല്‍കി മര്‍ദനങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയാണ് ആദ്യപടി. പാര്‍ട്ടിക്കാര്‍ അല്ലാത്തവര്‍ സ്റ്റേഷന്‍ മര്‍ദനത്തിന് ഇരയായിട്ടുണ്ടോ എന്ന് പരിശോധിക്കാനും കെപിസിസി നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. പൊതു നിരത്തിലടക്കം ശക്തമായ പ്രതിഷേധ നടപടികളും കെപിസിസി സംഘടിപ്പിക്കും.

അതേസമയം, കുന്നംകുളത്തെ മൂന്നാംമുറയില്‍ പൊലീസുകാരെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. സസ്‌പെന്‍ഷന്‍ നടപടിയില്‍ തൃപ്തനല്ലെന്ന് മര്‍ദ്ദനത്തിനിരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത് വിഎസ് ട്വന്റിഫോറിനോട് പറഞ്ഞു. പൊലീസിനെ നിയന്ത്രിക്കുന്നത് സിപിഐഎം സെല്‍ ആണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആരോപിച്ചു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും കോണ്‍ഗ്രസ് നേതാവ് കെ സുധാകരനും സുജിത്ത് വി എസിനെ സന്ദര്‍ശിച്ചു.

സമരം വിട്ടുവീഴ്ചയില്ലാതെ തുടരുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യം അടക്കം ആഭ്യന്തര വകുപ്പിന്റെ കയ്യിലുണ്ടായിട്ടും പൊലീസുകാരെ സംരക്ഷിച്ചെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.

Story Highlights : KPCC to collect CCTV footage of police brutality

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top