Advertisement

വിശ്വാസ പ്രകാരം ആശുപത്രിയിൽ ചികിത്സ തേടിയില്ല; വീട്ടിൽ വച്ച് പ്രസവമെടുക്കുന്നതിനിടെ നവജാത ശിശു മരിച്ചു, മരിച്ചത് പാസ്‌റ്റർ ദമ്പതികളുടെ കുഞ്ഞ്

4 hours ago
1 minute Read
Woman delivers baby on running bus; newborn thrown out, dies

ഇടുക്കി മണിയാറൻകുടിയിൽ വീട്ടിൽ വെച്ച് പ്രസവമെടുക്കുന്നതിനിടെ കുഞ്ഞുമരിച്ചു. പാസ്റ്ററായ ജോൺസന്റെയും ബിജിയുടെയും കുഞ്ഞാണ് മരിച്ചത്. വിശ്വാസ പ്രകാരം ആശുപത്രിയിൽ ചികിത്സ തേടാത്ത വിഭാഗത്തിൽ പെട്ടവരാണ് ഈ കുടുംബം. പൊലീസും ആരോഗ്യവകുപ്പും ഇടപെട്ട് അമ്മയെ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് ഇടുക്കി പൊലീസ് കേസെടുത്തു.

തിരുവല്ലയിൽ ജോലി ചെയ്യുന്ന ജോൺസണും കുടുംബവും കുറച്ചു നാൾ മുൻപ് മുതലാണ് മണിയാറൻകുടിയിൽ വാടകക്ക് താമസിക്കാൻ തുടങ്ങിയത്. കുഞ്ഞ് മരിച്ച വിവരം അറിഞ്ഞ് ആരോഗ്യ വകുപ്പ് ജീവനക്കാർ എത്തിയെങ്കിലും ഇവർ ആശുപത്രിയിൽ പോകാൻ തയ്യാറായില്ല. പിന്നീട് പൊലിസിന്‍റെ സഹായത്തോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇടുക്കി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടത്തിനു ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

Story Highlights : Newborn baby dies during home delivery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top