Advertisement

പാലക്കാട് കോൺഗ്രസിൽ ട്വിസ്റ്റ്; സിപിഐഎമ്മില്‍ ചേര്‍ന്ന റിയാസ് തച്ചമ്പാറ പാർട്ടിയിൽ തിരിച്ചെത്തി

4 hours ago
1 minute Read

കോൺഗ്രസ് വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്ന റിയാസ് തച്ചമ്പാറ 24 മണിക്കൂറിനകം തിരിച്ചെത്തി. കോൺഗ്രസുകാരനായി തന്നെ തുടരുമെന്ന് റിയാസ് തച്ചമ്പാറ പറഞ്ഞു.

ഡിസിസി പ്രസിഡന്റ് പണം വാങ്ങിയാണ് മണ്ഡലം പ്രസിഡന്റിനെയും വാർഡ് മെമ്പർമാരെയും തിരഞ്ഞെടുക്കുന്നത് എന്നായിരുന്നു റിയാസിന്റെ പ്രധാനപ്പെട്ട ആരോപണം. റിയാസിനെതിരെ സ്ത്രീപീഡന പരാതിയിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഡിസിസി നേതൃത്വവും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പുപറഞ്ഞ് റിയാസ് വീണ്ടും പാലക്കാട് ഡിസിസി ഓഫീസിൽ എത്തിയത്.

ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന് എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ മൂലമാണ്. അതില്‍ എ. തങ്കപ്പനോട് ക്ഷമാപണം നടത്തുന്നു. മറ്റൊരു പാർട്ടിയിൽ തനിക്ക് പോകാൻ കഴിയില്ല. മാനസിക പ്രയാസങ്ങൾ മൂലമാണ് ഡിസിസി പ്രസിഡന്റിനെതിരെ പറഞ്ഞതെന്നും റിയാസ് തച്ചമ്പാറ പറഞ്ഞു.

Story Highlights : Riyas Thachampara returns to Congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top