Advertisement

‘ഓണം കളറാക്കിയ കേരളത്തിന്റെ പ്രിയപ്പെട്ട ധനകാര്യ മന്ത്രിക്ക് അഭിനന്ദനങ്ങള്‍’ ; മന്ത്രി ഡോ. ആര്‍ ബിന്ദു

6 hours ago
2 minutes Read

ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാലിനെ അഭിനന്ദിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ഓണം കളറാക്കാന്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പരമാവധി സമര്‍ത്ഥമായി പ്രവര്‍ത്തിച്ച ധനകാര്യവകുപ്പിനും വിശിഷ്യാ വകുപ്പ് മന്ത്രി ബാലഗോപാലിനും അഭിനന്ദനങ്ങളെന്ന് മന്ത്രി കുറിച്ചു. സാമൂഹ്യമാധ്യമത്തിലൂടെയാണ് പ്രതികരണം.

ഈ ഓണക്കാലത്ത് സപ്ലൈകോ വഴി അടക്കം, ഇരുപതിനായിരം കോടി രൂപയാണ് സര്‍ക്കാര്‍ ജനങ്ങളിലേക്ക് എത്തിച്ചത്. രണ്ടുമാസത്തെ ക്ഷേമ പെന്‍ഷനായി 3200 രൂപ 62 ലക്ഷം പേരുടെ കൈകളിലേക്ക് ഓണത്തിന് 10 ദിവസം മുന്‍പ് തന്നെ എത്തി. പല വീടുകളിലും പ്രായമായ രണ്ടു പേരൊക്കെ ഉണ്ടാകും. 6400 രൂപയാണ് ഒരു വീട്ടിലെത്തിയത്. ആറുലക്ഷത്തിലധികം പേര്‍ക്ക് 15 സാധനങ്ങളുള്ള ഓണക്കിറ്റ് നല്‍കി. പൊതുവിദ്യാലയങ്ങളിലെ കുഞ്ഞുങ്ങള്‍ക്ക് 4 കിലോ അരി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ബോണസും ഉത്സവബത്തയും വര്‍ദ്ധിപ്പിച്ചു. ഒരു ഗഡു ഡിഎ അനുവദിച്ചു. കരാര്‍ തൊഴിലാളികളും സ്‌കീം തൊഴിലാളികളും ഉള്‍പ്പെടെയുള്ള സകല ആളുകളിലേക്കും സര്‍ക്കാരിന്റെ കരുതലെത്തി – മന്ത്രി കുറിച്ചു.

സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനിലിനും സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവനുമുള്‍പ്പെടെ മന്ത്രിമാര്‍ക്കെല്ലാം അഭിമാനിക്കാമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ വകുപ്പുകളും ഒരുമിച്ച് ചേര്‍ന്ന് ഈ ഓണം ഗംഭീരമാക്കിയന്നും മന്ത്രി കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം:

ഓണം കളറാക്കാന്‍ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പരമാവധി സമര്‍ത്ഥമായി പ്രവര്‍ത്തിച്ച ധനകാര്യവകുപ്പിനും വിശിഷ്യാ വകുപ്പ് മന്ത്രി ബാലഗോപാലിനും അഭിനന്ദനങ്ങള്‍.

ഈ ഓണക്കാലത്ത് സപ്ലൈകോ വഴി അടക്കം, ഇരുപതിനായിരം കോടി രൂപയാണ് സര്‍ക്കാര്‍ ജനങ്ങളിലേക്ക് എത്തിച്ചത്. രണ്ടുമാസത്തെ ക്ഷേമ പെന്‍ഷനായി 3200 രൂപ 62 ലക്ഷം പേരുടെ കൈകളിലേക്ക് ഓണത്തിന് 10 ദിവസം മുന്‍പ് തന്നെ എത്തി. പല വീടുകളിലും പ്രായമായ രണ്ടു പേരൊക്കെ ഉണ്ടാകും. 6400 രൂപയാണ് ഒരു വീട്ടിലെത്തിയത്. ആറുലക്ഷത്തിലധികം പേര്‍ക്ക് 15 സാധനങ്ങളുള്ള ഓണക്കിറ്റ് നല്‍കി.

പൊതുവിദ്യാലയങ്ങളിലെ കുഞ്ഞുങ്ങള്‍ക്ക് 4 കിലോ അരി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ബോണസും ഉത്സവബത്തയും വര്‍ദ്ധിപ്പിച്ചു. ഒരു ഗഡു ഡിഎ അനുവദിച്ചു. കരാര്‍ തൊഴിലാളികളും സ്‌കീം തൊഴിലാളികളും ഉള്‍പ്പെടെയുള്ള സകല ആളുകളിലേക്കും സര്‍ക്കാരിന്റെ കരുതലെത്തി.

സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനിലിനും സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവനുമുള്‍പ്പെടെ മന്ത്രിമാര്‍ക്കെല്ലാം അഭിമാനിക്കാം. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ വകുപ്പുകളും ഒരുമിച്ച് ചേര്‍ന്ന് ഈ ഓണം ഗംഭീരമാക്കി.

എന്നാല്‍ ഇതിനു പിന്നില്‍ നിശബ്ദമായി പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട ആളുടെ പേരു കൂടി പറഞ്ഞില്ലെങ്കില്‍ അത് അനീതിയാകും. സമാനതകളില്ലാത്ത നീതി നിഷേധം കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും കേരളം, സാമ്പത്തിക വിഷയത്തില്‍ അനുഭവിക്കുമ്പോഴും അല്ലലില്ലാതെ സംസ്ഥാന ഖജനാവിനെ മുന്നില്‍ നിന്നു നയിക്കുന്ന നമ്മുടെ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലിനെ പ്രത്യേകമായി അഭിനന്ദിക്കേണ്ടതുണ്ട്. മാസങ്ങള്‍ക്കു മുന്‍പ് തന്നെ ഓണത്തിന് വേണ്ടി സാമ്പത്തികമായ തയ്യാറെടുപ്പുകള്‍ നടത്തി എല്ലാ മേഖലയിലേക്കും അദ്ദേഹം പണം എത്തിച്ചു. നെല്‍ കര്‍ഷകര്‍ക്ക് നല്‍കേണ്ടുന്ന ബോണസില്‍ 100 കോടി രൂപ ചരിത്രത്തില്‍ ആദ്യമായി അഡ്വാന്‍സ് വരെ നല്‍കി. വിപണിയില്‍ എല്ലാ സാധനങ്ങളും ഉണ്ട് എന്ന് ഉറപ്പുവരുത്താന്‍ അദ്ദേഹം മുന്‍കൈയെടുത്തു. എല്ലാ വിഭാഗം ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും സര്‍ക്കാരിന്റെ സഹായം എത്തുന്നുണ്ട് എന്ന് അദ്ദേഹം ഉറപ്പുവരുത്തി. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി തന്നെ ശമ്പളവും പെന്‍ഷനും നല്‍കാനായി 100 കോടി രൂപ കൃത്യമായി സംസ്ഥാന ഖജനാവില്‍ നിന്നും മാസാമാസം അനുവദിച്ചു നല്‍കുന്നു.

അങ്ങേയറ്റം കഠിനമായ കാലത്തും കേരളം മുന്നേറുകയാണ്. റോഡുകളും പാലങ്ങളും സ്‌കൂളുകളും ആശുപത്രികളും നാടാകെ ഉയരുകയാണ്. ഇതിനെല്ലാമുള്ള പണം കണ്ടെത്താന്‍ കേരളത്തിന് കഴിയുന്നു എന്നത് വിമര്‍ശകരെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്.

ഓണം ഗംഭീരമാക്കിയ കേരളത്തിന്റെ പ്രിയപ്പെട്ട ധനകാര്യ മന്ത്രി ശ്രീ കെ എന്‍ ബാലഗോപാലിന് അഭിനന്ദനങ്ങള്‍.

Story Highlights : Higher Education Minister Dr. R Bindu congratulates Finance Minister KN Balagopal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top