AIG വിജി വിനോദ് കുമാറിനെതിരായ ആരോപണം; പരാതിക്കാരായ വനിത SIമാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

സംസ്ഥാന പോലീസ് ആസ്ഥാനത്തെ ക്രമസമാധാന വിഭാഗം എഐജി വിജി വിനോദ് കുമാറിനെതിരായ ആരോപണത്തിൽ പരാതിക്കാരായ രണ്ടു വനിത എസ്ഐ മാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. വനിതാ എസ്ഐമാർക്ക് മോശം സന്ദേശങ്ങൾ അയച്ചുവെന്നും മാനസികമായി പീഡിപ്പിച്ചു എന്നുമാണ് പരാതി. കഴിഞ്ഞ ദിവസം എഐജി വിനോദ് കുമാറിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
പോലീസ് ആസ്ഥാനത്തെ ആഭ്യന്തര പരാതി പരിഹാര സമിതിയിലെ എസ്പി മെറിൻ ജോസഫിനാണ് അന്വേഷണ ചുമതല. കഴിഞ്ഞമാസം റേഞ്ച് ഡിഐജി അജിതാ ബീഗത്തിനാണ് ആദ്യം പരാതി നൽകിയത്. രഹസ്യമായി പ്രാഥമിക അന്വേഷണം നടത്തി വനിതാ എസ്ഐമാരുടെ മൊഴിയെടുത്ത അജിതാ ബീഗം, ജോലിസ്ഥലത്ത് സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമം തടയാനുള്ള പോഷ് നിയമപ്രകാരം അന്വേഷണം വേണമെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു. വനിത എസ്ഐമാർ പരാതിയിൽ ഉറച്ചു നിന്നാൽ എഐജിക്കെതിരെ വകുപ്പ് തല നടപടി ഉണ്ടാകും എന്നാണ് സൂചന.
Story Highlights : Allegation against AIG VG Vinod Kumar; Statements of complainant will be recorded today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here