Advertisement

അടിമുടി മാറ്റം …കരുത്തറിയിച്ച് ആപ്പിൾ 17 സീരീസ് മോഡലുകൾ

3 hours ago
3 minutes Read
iphone 17

ഐഫോൺ ആരാധകർ കാത്തിരുന്ന 17 സീരീസ് മോഡലുകൾ ലോഞ്ച് ചെയ്ത് ആപ്പിൾ. സ്റ്റാന്റേർഡ് ഐഫോൺ 17, ഐഫോൺ 17 പ്ലസിന് പകരം ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിങ്ങനെ നാല് മോഡലുകളാണ് ആപ്പിൾ അ‌വതരിപ്പിച്ചിരിക്കുന്നത്. ഇതിനോടൊപ്പം പുതിയ ആപ്പിൾ വാച്ച് എസ്ഇ3, എയർപോഡ്സ് പ്രോ 3 ഉൾപ്പെടെയുള്ള ഡി​വൈസുകളും ലോഞ്ച് ചെയ്തിട്ടുണ്ട്.

മികച്ച കാമറ സിസ്റ്റം, ഏറ്റവും ദൈർഘ്യമേറിയ ബാറ്ററി ലൈഫ് എന്നിങ്ങനെ നിരവധി പ്രത്യേകതകൾ പ്രോ മോഡലുകൾക്കുണ്ട്. ആപ്പിളിന്റെ പുതിയ A19 ചിപ്പ് കരുത്തോടെയാണ് സ്റ്റാന്റേർഡ് മോഡൽ എത്തിയിരിക്കുന്നത്. ഇതിന് 3nm പ്രോസസ്സിൽ നിർമ്മിച്ചതാണ്, 6-കോർ CPU, 5-കോർ GPU, ഉപകരണത്തിലെ AI ടാസ്‌ക്കുകൾക്കായി മെച്ചപ്പെടുത്തിയ ന്യൂറൽ എഞ്ചിൻ എന്നിവയുമുണ്ട്.

ഐഫോൺ 17 മോഡലിന്റെ സ്റ്റോറേജിലും മാറ്റം കൊണ്ടുവന്നിട്ടുണ്ട്. അ‌ടിസ്ഥാന മോഡലിന്റെ സ്റ്റോറേജ് 256 ജിബിയാണ്. മെമ്മറി ബാൻഡ്‌വിഡ്ത്തും, ഗ്രാഫിക്സ്-ഇന്റൻസീവ് ആപ്പുകൾക്കുള്ള മൾട്ടിടാസ്കിംഗും പെർഫോമൻസും വർദ്ധിച്ചിട്ടുണ്ട്. വലുപ്പമുള്ള 6.3 ഇഞ്ച് പ്രോമോഷൻ ഡിസ്‌പ്ലേയാണ് ഐഫോൺ 17 ന്റെ മറ്റൊരു പ്രത്യേകത. സ്ക്രാച്ച് റെസിസ്റ്റൻസിനായി സെറാമിക് ഷീൽഡ് 2 ഈ മോഡലിൽ ആപ്പിൾ നൽകിയിട്ടുണ്ട്. ഗ്ലെയർ കുറയ്ക്കുന്നതിന് സെവൻ ലെയർ ആന്റി-റിഫ്ലെക്റ്റീവ് ഫിനിഷും ഉണ്ട്.

Read Also: മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർക്ക് ഇന്ന് പിറന്നാൾ മധുരം

കാമറ പെർഫോമെൻസും എടുത്ത് പറയേണ്ടതാണ്. 48MP മെയിൻ ക്യാമറയും 12MP 2x ടെലിഫോട്ടോ ലെൻസും ആണ് 17മോഡലിൽ നൽകിയിരിക്കുന്നത്. ഐഫോണ്‍ 16 പ്രോയേക്കാള്‍ 40 ശതമാനം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഐഫോണ്‍ 17 പ്രോയ്ക്ക് സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. സെക്കൻ ജനറേഷൻ ഡൈനാമിക് കാഷിംഗുള്ള 6-കോർ സിപിയുവും 5-കോർ ജിപിയുവും ഉപയോഗിച്ച് പ്രവർത്തിക്കുന്ന എ19 പ്രോ ചിപ് ആണ് ഐഫോൺ 17 എയർ മോഡലിലുള്ളത്.

ഐഫോൺ 17 മോഡൽ 799 ഡോളർ വിലയിലും ഐഫോൺ 17 എയർ 999 ഡോളർ വിലയിലും ആണ് എത്തിയിരിക്കുന്നത്. ഇന്ത്യയിൽ ഇവയ്ക്ക് 82900, 119900 രൂപ എന്നിങ്ങനെയാണ് വില നിശ്ചയിച്ചിരിക്കുന്നത്.

Story Highlights : Apple finally unveils the new iPhone 17 series

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top