Advertisement

സഞ്ജു സാംസൺ ആദ്യ ഇലവനിൽ; യു.എ.ഇ യെ ബാറ്റിങ്ങിന് അയച്ച് ഇന്ത്യ

3 hours ago
1 minute Read

2025 ഏഷ്യ കപ്പിന്റെ ആദ്യ മത്സരത്തിനായി കളത്തിലറങ്ങി ടീം ഇന്ത്യ. ടോസ് നേടിയ ഇന്ത്യ ആതിഥേയരായ യു.എ.ഇയെ ബാറ്റിങ്ങിന് അയച്ചു. കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയയാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവും, സംഘവും തങ്ങളുടെ ആദ്യ മത്സരത്തിനായി ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇറങ്ങുന്നത്.

പ്ലെയിങ് ഇലവൻ പുറത്തുവരുമ്പോൾ മലയാളി താരം സഞ്ജു സാംസൺ ടീം വിക്കറ്റ് കീപ്പറായി സ്‌ക്വാഡിൽ ഇടം നേടി. ഉപനായകനെന്ന പദവികൂടിയുള്ള ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും അഭിഷേക് ശർമയുമാണ് ഇന്നിങ്സ് ഓപൺ ചെയ്യുന്നത്. വിക്കറ്റ് കീപ്പറായ സഞ്ജു മധ്യനിരയിലാകും ബാറ്റിങ്ങിന് ഇറങ്ങുക. സ്പിന്നർമാരായി അക്സർ പട്ടേലും, വരുൺ ചക്രവർത്തിയും, കുൽദീപ് യാദവും ടീമിൽ സ്ഥാനം പിടിച്ചു. പേസറായി ഇന്ത്യയുടെ കുന്തമുനയായ ജസ്പീത് ബുംറയുമുണ്ട്. ഓൾ റൗണ്ടറായ ഹാർദിക് പാണ്ഡ്യയും ടീമിലുണ്ട്.

യു.എ.ഇക്കെതിരെ മൂന്ന് ഏകദിനങ്ങളിലും, ഒരു ട്വന്റി20 മത്സരത്തിലുമാണ് ഇന്ത്യ ഏറ്റുമുട്ടിയിട്ടിട്ടുള്ളത്. നാളിലും ജയം ഇന്ത്യയ്ക്ക് ഒപ്പമായിരുന്നു. മുൻ ഇന്ത്യൻ താരമായ ലാൽചന്ദ് രജ്പുത് പരിശീലിപ്പിക്കുന്ന യു.എ.ഇ സംഘത്തെ ചെറുതായി കാണാനാവില്ല. ഓപണിങ് ബാറ്ററായ മുഹമ്മദ് വസീമാണ് ക്യാപ്റ്റൻ. ഏഷ്യ കപ്പ് മുന്നൊരുക്കമെന്നോണം ഇയ്യിടെ ഷാർജയിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിൽ ജയിക്കാനായില്ലെങ്കിലും പാകിസ്താനും അഫ്ഗാനിസ്താനുമെതിരെ ശ്രദ്ധേയ പ്രകടനമാണ് യു.എ.ഇ നടത്തിയത്. ഗ്രൂപ് എയിലാണ് ഇന്ത്യയും യു.എ.ഇയും.മറ്റ് ടീമുകളായ പാകിസ്താനെ സെപ്റ്റംബർ 14നും ഒമാനെ 19നും മെൻ ഇൻ ബ്ലൂ നേരിടും.

Story Highlights : Asia Cup 2025, Sanju Samson in India playing XI

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top