കേരള സർവകലാശാല തർക്കം; വി സിയെയും സിൻഡിക്കേറ്റിനെയും വിമർശിച്ച് ഹൈക്കോടതി

കേരള സർവകലാശാല തർക്കത്തിൽ വി സിയെയും – സിൻഡിക്കേറ്റിനെയും വിമർശിച്ച് ഹൈക്കോടതി. വിസിയും രജിസ്ട്രാറും തമ്മിലുള്ള തർക്കം അനഭിമിതം. സർവകലാശാല അധികാരികളുടെ പ്രവർത്തനങ്ങൾ ആശങ്കപ്പെടുത്തുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കി. ഡോക്ടർ കെ എസ് അനിൽകുമാറിന്റെ ഹർജി തള്ളിയ ഉത്തരവിലാണ് കോടതിയുടെ പരാമർശങ്ങൾ.
രജിസ്ട്രാർ സ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്ത് നടപടി നിയമവിരുദ്ധമാണെന്നും, ചുമതലകൾ നിർവഹിക്കാൻ രജിസ്ട്രാർ അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാണിച്ചാണ്
ഡോക്ടർ കെഎസ് അനിൽകുമാർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ അനിൽകുമാറിന്റെ വാദങ്ങൾ ഹൈക്കോടതി തള്ളി. സിൻഡിക്കേറ്റ് യോഗം വിളിച്ച് സസ്പെൻഷൻ നിലനിൽക്കുമോ എന്ന കാര്യം ചർച്ച ചെയ്യാൻ വൈസ് ചാൻസിലർക്ക് നിർദേശവും നൽകി. ഈ ഉത്തരവിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സംരക്ഷകരായി സർവകലാശാല പ്രവർത്തിക്കണം. രാഷ്ട്രീയമല്ല അക്കാദമിക് കാര്യങ്ങൾക്ക് മാത്രമാണ് സർവകലാശാല പരിഗണന നൽക്കേണ്ടത്. സർവകലാശാലയിലെ അധികാരികളുടെയും – ജീവനാകരുടെയും പ്രവർത്തനത്തിൽ ആശങ്ക ഉണ്ടെന്ന് കോടതി പറഞ്ഞു.
വിസി മോഹനൻ കുന്നുമ്മലിനെയും കോടതി വിമർശിച്ചു. വൈസ് ചാൻസലറുടെ കർക്കശമായ സമീപനം സർവ്വകലാശാലയുടെ സുഗമമായ പ്രവർത്തനങ്ങൾ താളം തെറ്റിച്ചെന്നായിരുന്നു വിമർശനം.
Story Highlights : Kerala University row: HC slams VC, Syndicate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here