Advertisement

ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട ഐഎസ്‌ഐഎസ് സംഘത്തെ തകര്‍ത്ത് ഡല്‍ഹി പൊലീസ്; 8 പേര്‍ അറസ്റ്റില്‍

8 hours ago
1 minute Read
isis

ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ട ഐഎസ്‌ഐഎസ് ഭീകരസംഘത്തെ തകര്‍ത്തു ഡല്‍ഹി പൊലീസ്. ഐഎസ്‌ഐഎസ് ഭീകരന്‍ ഡാനിഷ് ആഷര്‍ അടക്കം എട്ട് പേര്‍ അറസ്റ്റില്‍. ഭീകരരെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരുന്നു.

ഡല്‍ഹിയില്‍ വന്‍ ആക്രമണ പദ്ധതി നടത്താന്‍ ലക്ഷം വച്ച ഐഎസ്‌ഐഎസ് ഭീകര സംഘത്തെയാണ് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ തകര്‍ത്തത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ എട്ട് ഭീകരവാദികളെ അറസ്റ്റ് ചെയ്തു.

ഝാര്‍ഖണ്ഡിലെ ബോക്കാറോ നിവാസിയായ ഭീകരന്‍ ഡാനിഷ് ആഷറിനെ റാഞ്ചിയില്‍ നിന്നും, ജാര്‍ഖണ്ഡ് പൊലീസ് ഭീകര വിരുദ്ധ സംഘത്തിന്റെ സഹായത്തോടെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇസ്ലാം നഗറിലുള്ള ഒരു ലോഡ്ജില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

ഡല്‍ഹിയില്‍ നിന്നു ഭീകര ബന്ധമുള്ള ആഫ്താബ് എന്നയാളും അറസ്റ്റിലായി. ഇയാള്‍ മഹാരാഷ്ട്ര സ്വദേശിയാണ്. ഇരുവരുമാണ് ആക്രമണപദ്ധതിയുടെ ആസൂത്രണത്തിനു നേതൃത്വം നല്‍കിയത് എന്നാണ് പൊലീസിന് ലഭിച്ച വിവരം. രാജ്യവ്യാപകമായി നടന്ന റെയ്ഡില്‍ ഭീകരബന്ധം കണ്ടെത്തിയ മറ്റ് ആറ് പേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. വിദേശത്ത് നിന്നുള്ള നിര്‍ദ്ദേശം അനുസരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് പൊലീസിന് ലഭിച്ച വിവരം. രണ്ട് സംസ്ഥാനങ്ങളിലായി ഭീകരരെ വിശദമായി ചോദ്യം ചെയ്തു വരുകയാണെന്ന് പൊലീസ് അറിയിച്ചു.

Story Highlights : Suspected ISIS terrorists arrested in Delhi, Ranchi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top