Advertisement

കുൽമാൻ ഗിസിംഗ് നേപ്പാൾ ഇടക്കാല പ്രധാനമന്ത്രിയായേക്കും

5 hours ago
2 minutes Read
kulman gising

മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി താത്കാലിക ഭരണ ചുമതല ഏറ്റെടുക്കാൻ ധാരണയിൽ എത്തിയതിന് പിന്നാലെയാണ് നേപ്പാൾ വൈദ്യുതി അതോറിറ്റിയുടെ മുൻ എം ഡി കുൽമാൻ ഗിസിംഗിനെ ഇടക്കാല പ്രധാനമന്ത്രി ആകണമെന്ന ആവശ്യവുമായി ഒരു വിഭാഗം പ്രക്ഷോഭകർ രംഗത്ത് വന്നത്. പ്രക്ഷോഭകരുമായി സൈനിയ മേധാവി പല തവണ ചർച്ചകൾ നടത്തി. എത്രയും വേഗം അടുത്ത ഭരണ നേതൃത്വത്തെ തിരഞ്ഞെടുക്കണമെന്ന് പ്രസിഡന്റ് രാം ചന്ദ്ര പൌഡൽ ആഹ്വാനം ചെയ്തു.

കുൽമാനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പ്രഖ്യാപിച്ചത് നേപ്പാളിലെ ജെൻ സി പ്രസ്ഥാനമാണ്. ദിവസവും 18 മണിക്കൂർ വരെ നീണ്ട ലോഡ് ഷെഡിംഗ് നേരിട്ടിരുന്ന നേപ്പാളിന് ‘വെളിച്ചം നൽകിയ നായകൻ’ എന്നാണ് കുൽമാൻ ഗിസിംഗ് അറിയപ്പെടുന്നത്. 2016-ൽ ചുമതലയേറ്റയുടൻ തന്നെ വൈദ്യുതി മുടക്കം അവസാനിപ്പിക്കാൻ ഘിസിങ് കർശനമായ നടപടികൾ സ്വീകരിച്ചിരുന്നു. ഈ വർഷം മാർച്ചിൽ രണ്ടാമത്തെ ടേമിൽ കാലാവധി പൂർത്തിയാക്കും മുമ്പ് നേപ്പാൾ സർക്കാരുമായുള്ള തർക്കത്തെ തുടർന്ന് ഗിസിംങിനെ നേപ്പാൾ വൈദ്യുതി അതോറിറ്റിയുടെ എം ഡി സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. ഇതേതുടർന്ന് മാർച്ചിൽ നേപ്പാളിൽ ജനകീയ പ്രക്ഷോഭം ഉണ്ടാകുകയും ചെയ്തിരുന്നു.

രണ്ടു ദിവസത്തെ പ്രക്ഷോഭത്തിൽ 31 പേർ മരിച്ചതായി നേപ്പാൾ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ച 25 പേരെ തിരിച്ചറിഞ്ഞെങ്കിലും പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. തെക്കുകിഴക്കൻ കാഠ്മണ്ഡുവിലെ ജയിലിൽ നിന്നും ചാടിയ തടവുകാർക്ക് നേരെ സൈന്യം നടത്തിയ വെടിവെപ്പിൽ 2 പേർ മരിച്ചു. 12 പേർക്ക് പരുക്കേറ്റു. സംഘർഷത്തിനിടെ 15000 ത്തോളം പേർ ജയിൽ ചാടിയതായാണ് റിപ്പോർട്ട്. അതിൽ 200 പേരെ പിടികൂടി. 60 ഓളം പേരെ ഇന്ത്യൻ അതിർത്തി കളിൽ നിന്നാണ് പിടികൂടിയത്. നേപ്പാളിൽ കുടുങ്ങിയ ഇന്ത്യ ക്കാർക്കായി ഇന്ന് എയർ ഇന്ത്യയും ഇൻഡിഗോയും അധിക വിമാന സർവീസുകൾ നടത്തി.

Story Highlights : Kulman Ghising may become Nepal’s interim Prime Minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top