Advertisement

ചരിത്രത്തിൽ ആദ്യമായി മതാടിസ്ഥാനത്തിൽ യോഗം ചേർന്ന് സംസ്ഥാന ബിജെപി

7 hours ago
2 minutes Read

അലക്‌സ് റാം മുഹമ്മദ്

മതാടിസ്ഥാനത്തിൽ യോഗം ചേർന്ന് സംസ്ഥാന BJP. ഇന്നലെയാണ് കോട്ടയത്ത് ക്രൈസ്‌തവ വിശ്വാസികളായ നേതാക്കളുടെ യോഗം ചേർന്നു. സംഘടനാ ജില്ലകളിൽ നിന്ന് അഞ്ച് വീതം ക്രൈസ്തവ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ക്രൈസ്തവ സഭകളെ അടുപ്പിച്ചു നിർത്താൻ സഭാ അടിസ്ഥാനത്തിൽ ബിജെപി നേതാക്കൾക്ക് ചുമതല നൽകി.

ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാന ബിജെപി മതാടിസ്ഥാനത്തിൽ യോഗം ചേരുന്നത്. ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താതെ പാർട്ടിക്ക് മുന്നേറ്റം ഉണ്ടാക്കാൻ ആകില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് പുതിയ നീക്കം.

30 സംഘടനാ ജില്ലകളിൽ നിന്ന് അഞ്ച് വീതം ക്രൈസ്തവ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ക്രിസ്ത്യൻ ഔട്ട് റീച്ച് എന്നത് വിവാദമാകാതിരിക്കാൻ സോഷ്യൽ ഔട്ട് റീച്ച് സംസ്ഥാന ശില്പശാല എന്ന പേരിലേക്ക് അവസാന നിമിഷം മാറ്റിയെങ്കിലും ശില്പശാലയിൽ നടന്ന പവർ പോയിൻറ് പ്രസന്റേഷനുകളിൽ ബിജെപി ക്രിസ്ത്യൻ ഔട്ട്റീച്ച് എന്ന് വ്യക്തമാക്കിയാണ് ചർച്ചകൾ നടന്നത്.

തദ്ദേശ , നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് താഴെത്തട്ടിലേക്ക് വരെ ക്രിസ്ത്യൻ ഔട്ട് റീച്ച് വ്യാപിപ്പിക്കും.നിലവിലെ അഞ്ചംഗ ജില്ലാ കമ്മിറ്റികളെ 30 അംഗ കമ്മിറ്റികളായി വിപുലീകരിക്കും.പിന്നാലെ മണ്ഡലം – ഏരിയ പഞ്ചായത്ത് – തലങ്ങളിലും ക്രിസ്ത്യൻ ഔട്ട് റീച്ച് കമ്മിറ്റി രൂപീകരിക്കും.

ക്രിസ്ത്യൻ ഔട്ട് റീച്ച് ചിലവുകൾക്കായി ഒരു കോടി രൂപ യുദ്ധകാല അടിസ്ഥാനത്തിൽ പാർട്ടി മാറ്റിവെച്ചു. ക്രിസ്ത്യൻ ഔട്ട് റീച്ച് സംസ്ഥാന കൺവീനർ ഷോൺ ജോർജിൽ നിന്ന് കണക്ക് ബോധിപ്പിച്ച് ചിലവ് തുക വാങ്ങാം.സംസ്ഥാന ജോയിൻ്റ് ട്രഷറർക്കാണ് കണക്കുകൾ നോക്കാൻ ചുമതല. ബിജെപിയുടെ ഛത്തീസ്ഗഡ് ദൗത്യത്തെ സംഘപരിവാർ എന്ന വ്യാജേന സോഷ്യൽ മീഡിയ വഴി അവഹേളിക്കുന്നത് ഡിവൈഎഫ്ഐ ഹാൻഡിലുകൾ എന്ന് യോഗത്തിൽ ഷോൺ ജോർജ് വിശദീകരിച്ചു.

സഭ സഹായിക്കാതെയാണ് ക്രിസ്ത്യൻ വോട്ടുകൾ കിട്ടിയതെന്ന ചില നേതാക്കളുടെ വാക്കുകൾ പാർട്ടിയെ പിന്നോട്ട് നയിക്കുമെന്നും സഭ പറയാതെ ക്രിസ്ത്യാനികൾ വോട്ട് ചെയ്യില്ലെന്നും പരിപാടിയിൽ ഷോൺ ജോർജ് പറഞ്ഞു.

Story Highlights : State BJP religious meeting for the first time

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top