റോഡിലെ വരകൾ ശ്രദ്ധിച്ചാകാം ഇനിയുള്ള യാത്രകൾ

Light Yellow Arrow

വീതിയുള്ള റോഡുകളിൽ അതിര് സൂചിപ്പിക്കുന്ന ഈ വരകളിൽ  സുരക്ഷിതമായി വണ്ടി ഓടിക്കാം. സൈക്കിൾ ,കാൽനട യാത്രികർക്ക് സുഗമായി  സഞ്ചരിക്കാനായി റോഡ് വിട്ടാണ് ഇവ കാണുന്നത്

ഇടതുവശത്തെ നീണ്ട വെള്ള വരകൾ

ഇരുവശങ്ങളിലും നിന്നുള്ള വാഹനങ്ങൾ വേർതിരിക്കാനാണ് ഇവ ഉപയോഗിക്കുന്നത് രണ്ടുവരി പാതയിലും നാലുവരി പാതയിലും ഇവ കാണാം വേഗം കൂടിയ വാഹനങ്ങൾ വലതുവരിയിലും കുറഞ്ഞവ ഇടതുവരിയിലൂടെയും പോകണം

റോഡിന്റെ മധ്യത്തിലെ ഇടവിട്ട വെള്ളവരകൾ

അപകട സാധ്യത സൂചിപ്പിക്കുന്നതാണ് ഈ വരകള്‍ വളവുകള്‍ ജങ്ഷനുകള്‍ മുതലായ സ്ഥലങ്ങള്‍ക്കു മുന്‍പായി റോഡിനു നടുക്ക് വരകൾ കാണാം ഇവ തമ്മിലുള്ള അകലം വളരെക്കുറവായിരിക്കും

അകലം കുറഞ്ഞ ഇടവിട്ട വെള്ളവരകൾ

റോഡിലെ വരി മാറാതെ ഡ്രൈവ് ചെയ്യണമെന്നാണ് ഈ ലൈനുകൾ സൂചിപ്പിക്കുന്നത്

നീണ്ടു നിവര്‍ന്ന വെള്ള റോഡ് വരകള്‍

റോഡുമുറിച്ചുകടക്കാനുള്ള സീബ്രാലൈന്‍  ഉണ്ടെന്നും അതിനാൽ വാഹനങ്ങളുടെ വേഗം കുറയ്ക്കുക, മറികടക്കാന്‍ പാടില്ല എന്നാണ് ഇവ അർത്ഥമാക്കുന്നത്.

വളഞ്ഞ വരകള്‍ (സിഗ് സാഗ് ലൈൻസ്) 

ഇരുവശങ്ങളിലേക്കും മുറിച്ചുകടക്കാനും ,പാർക്കിംഗ് ഓവർടേക്കിങ്  യു ടേൺ എന്നിവ പാടില്ലെന്നുമാണ്  ഈ വരകൾ ഉദ്ദേശിക്കുന്നത്

ഡബിൾ മഞ്ഞ വരകൾ 

വളവുകളുള്ള അപകടമേഖലയാണെന്നും ,ഓവർടേക്കിങ് ചെയ്യാൻ പാടില്ലെന്നും ഈ വരകൾ നിർദ്ദേശിക്കുന്നു.

നീണ്ട മഞ്ഞ വരകൾ 

മുന്നിലുള്ള വാഹനങ്ങളെ ജാഗ്രതയോടെ മറികടക്കാം എന്നാണ് ഈ വരകൾ സൂചിപ്പിക്കുന്നത്

ഇടവിട്ട മഞ്ഞവരകൾ