ഇന്ത്യയിലെ UNESCO  അംഗീകൃത ലോക പൈതൃക കേന്ദ്രങ്ങൾ

  ഇന്ത്യൻ ഗുഹാശില്പകലയുടെ  ഉത്തമ ഉദാഹരണമായിട്ടാണ്  എല്ലോറ ഗുഹകളെ കണകാക്കുന്നത് . മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് എല്ലോറ ഗുഹകൾ സ്ഥിതി ചെയ്യുന്നത്. ഹിന്ദു ജൈന ബുദ്ധ ക്ഷേത്രങ്ങൾ ഉൾപ്പടെ 34 ക്ഷേത്രങ്ങളാണ് ഇവിടെ ഉള്ളത്.

എല്ലോറ ഗുഹകൾ

ഇന്ത്യയിലെ ഏറ്റവും വലിയ കോട്ടകളിൽ ഒന്നായ ചിറ്റോർ കോട്ട  രാജസ്ഥാനിലാണ് സ്ഥിതി ചെയ്യുന്നത്. 4 കൊട്ടാരങ്ങൾ, 19 വലിയ ക്ഷേത്രങ്ങൾ, 20 ജലാശയങ്ങൾ, 4 സ്മാരകങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ചിറ്റോർ കോട്ട

ചിറ്റോർഗഡ് കോട്ട

മുഗൾ ചക്രവർത്തി ഹുമയൂണിന്റെ ശവകുടീരമാണ് ഹുമയൂൺസ് ടോംബ്. ഹുമയൂണിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ ഹമീദ ബാനു ബേഗമാണ് ശവകുടീരം നിർമ്മിക്കാൻ ഉത്തരവിടുന്നത്. പേർഷ്യൻ രീതിയിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്

ഹുമയൂൺസ് ടോംബ്

ഗോവയിലെ  പ്രസിദ്ധമായ കത്തോലിക്ക ദേവാലയമാണ് ബോം ജീസസ് ബസിലിക്ക.1594 - 1605 കാലഘട്ടത്തിൽ നിർമ്മിച്ച ഈ ദേവാലയം ബറോക്ക് ,പോർച്ചുഗീസ് കൊളോണിയൽ വാസ്തു ശൈലിയിലാണ് പണികഴിപ്പിച്ചിരിക്കുന്നത്

ബോം ജീസസ് ബസിലിക്ക

ഉത്തരാഖണ്ഡിലെ ഹിമാലയൻ മലനിരകളിൽ സ്ഥിതി ചെയ്യുന്ന ദേശിയോദ്യാനമാണ് നന്ദാദേവി നാഷണൽ പാർക്ക്. സമുദ്ര നിരപ്പിൽ നിന്ന് 3500 മീറ്ററിലധികം ഉയരത്തിലാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്. 2005 ലാണ്   നാഷണൽ പാർക്കിന്റെ പേര് 'നന്ദാദേവി, വാലി ഓഫ് ഫ്‌ളവേഴ്‌സ് നാഷണൽ പാർക്ക്' എന്ന് പുനർനാമകരണം ചെയ്തത്

നന്ദാദേവി നാഷണൽ പാർക്ക്