ഇന്ത്യൻ നിരത്തുകൾ ഭരിച്ചിരുന്ന ക്ലാസിക് ബൈക്കുകൾ

Arrow

1985 മുതൽ 1996  ഇന്ത്യയിൽ നിർമ്മിച്ച ഐകോണിക് ബൈക്കാണ് RX 100 . 98 സിസി, സിംഗിൾ സിലിണ്ടർ ടു സ്ട്രോക്ക് എയർ കൂൾഡ് എഞ്ചിനാണ് RX100 ന് കരുത്ത് പകരുന്നത്. ചെറി റെഡ്, പീക്കോക്ക് ബ്ലൂ, ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് RX 100 ലഭ്യമായിരുന്നത്.1996 മാർച്ചിൽ യമഹ അതിന്റെ  നിർമ്മാണം അവസാനിപ്പിച്ചു

Yamaha RX 100

ഹീറോയും ഹോണ്ടയും ചേർന്ന് നിർമ്മിച്ച ഹീറോ ഹോണ്ട സിഡി 100 ന് 1220 എംഎം വീൽബേസും 165 എംഎം ഗ്രൗണ്ട് ക്ലിയറൻസും 103 കിലോഗ്രാം ഡ്രൈ ഭാരവുമുണ്ട്. പഴയ മോഡലാണെങ്കിലും, മികച്ച മേക്കിങ് , കാര്യക്ഷമമായ എഞ്ചിൻ, ആകർഷകമായ മൈലേജ് എന്നിവയാൽ  ബൈക്കിന് ഇന്നും നിരവധി ആരാധകരുണ്ട്

Hero Honda CD 100

ടിവിഎസ് സുസുക്കി ഷോഗൺ വിപണിയിലെ ശക്തനായ എതിരാളി ആയിരുന്നു. 8500 ആർപിഎമ്മിൽ 14 ബിഎച്ച്‌പിയും 8250 ആർപിഎമ്മിൽ 11.4 എൻഎമ്മും ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഇതിന്റെ എഞ്ചിൻ 4-സ്പീഡ് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു, മണിക്കൂറിൽ 105 കിലോമീറ്റർ വേഗതയും ഇതിന്റെ പ്രത്യേകത ആയിരുന്നു. 2000 ൽ ഇത് നിരത്തിൽ നിന്ന് പിൻവലിച്ചു

Suzuki Shogun

ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിച്ച പെർഫോമൻസ് ബൈക്കായിരുന്നു രാജ്ദൂത് 350. 347 സിസി ടു-സ്ട്രോക്ക് ട്വിൻ സിലിണ്ടർ എഞ്ചിനാണ് യമഹ RD350 ന് കരുത്ത് പകരുന്നത്. ഫ്രണ്ടിലും ബാക്കിലും 150 എംഎം ഡ്രം ബ്രേക്കുകൾ ഉപയോഗിച്ചാണ് ബൈക്ക്  നിർമ്മിച്ചിരിക്കുന്നത്. എസ്കോർട്ട്സ് ഗ്രൂപ്പാണ് RD350 ഇന്ത്യയിൽ നിർമ്മിച്ചത്

Rajdoot 350

അനായാസം കൈകാര്യം ചെയ്യാൻ സാധിക്കുന്ന തരത്തിൽ ബുള്ളറ്റിനെ മാറ്റിയെടുക്കുക എന്ന  ആശയത്തിൽ നിന്നാണ്  കമ്പനി റോയൽ എൻഫീൽഡ് മിനി ബുള്ളറ്റ് നിരത്തിൽ എത്തിച്ചത്. 200 സിസി എഞ്ചിൻ ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്.റോയൽ എൻഫീൽഡ് മിനി ബുള്ളറ്റിന് 2 സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ് എഞ്ചിൻ എന്നിവ കരുത്ത് പകരുന്നു

Royal Enfield Mini Bullet 200cc