ലൊക്കേഷനിലെ സഹപ്രവര്‍ത്തകര്‍ക്ക് സ്‌നേഹം വിളമ്പി മമ്മൂട്ടി; വീഡിയോ

അഭിനയമികവുകൊണ്ടുമാത്രമല്ല ആരാധകരോടുള്ള പെരുമാറ്റ ശൈലികൊണ്ടും പ്രേക്ഷകര്‍ നെഞ്ചിലേറ്റിയതാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ. ഇപ്പോഴിതാ വീണ്ടും ആരാധകര്‍ക്ക് പ്രീയങ്കരനാവുകയാണ് താരം. ലൊക്കേഷനിലെ സഹപ്രവര്‍ത്തകര്‍ക്ക് ബിരിയാണി വിളമ്പുന്ന മമ്മൂട്ടിയുടെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍.
ഷര്‍ട്ടും ലുങ്കിയും ധരിച്ച് ലൊക്കേഷനില്‍ തികച്ചും സാധാരണക്കാരനായാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ഉണ്ട’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍വെച്ചാണ് താരം പതിവ് തെറ്റിക്കാതെ സഹപ്രവര്‍ത്തകര്‍ക്കായ് സ്‌നേഹം വിളമ്പിയത്.
മമ്മൂട്ടിചിത്രങ്ങളുടെ ലൊക്കേഷനിലെ സ്ഥിരം കാഴ്ചയാണ് ഇത്. സഹപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം ബിരിയാണി വിളമ്പികൊടുക്കാറുണ്ട്. ഒപ്പം സ്‌നേഹവും. ഖാലിദ് റഹ്മാനാണ് ‘ഉണ്ട’ എന്ന ചിത്രത്തിന്റെ സംവിധായകന്‍. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, അര്‍ജുന്‍ അശോകന്‍ എന്നിവരും ചിത്രത്തിലെത്തുന്നുണ്ട്. ഹര്‍ഷാദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here