‘വയസ്സായി കഴിഞ്ഞാൽ നമുക്ക് ഒരുമിച്ചു ജീവിക്കാൻ ഒരു ഗ്രാമം വേണം’ മോഹൻലാലിൻറെ ആശയം നടപ്പിലാക്കാനൊരുങ്ങി ‘അമ്മ ‘

വയസ്സായി കഴിഞ്ഞാൽ എല്ലാ താരങ്ങൾക്കും ഒരുമിച്ചു ജീവിക്കാൻ ഒരു ഗ്രാമം വേണമെന്ന മോഹൻലാലിൻറെ ആശയം നടപ്പിലാക്കാനൊരുങ്ങി താരസംഘടനയായ ‘അമ്മ’. റിപ്പബ്ലിക് ദിനത്തിൽ സംഘടന നടപ്പാക്കാൻ പോകുന്ന സഞ്ജീവനി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ വെച്ച് നടൻ ബാബുരാജ് ആണ് പദ്ധതി തുടങ്ങുന്നതിനായുള്ള നടപടികൾ ആരംഭിച്ചതായി അറിയിച്ചത്.
ഗ്രാമത്തിന്റെ കാര്യം വളരെ മുൻപ് പറഞ്ഞതാണെന്നും, സർക്കാരുമായി ആലോചിച്ച് എല്ലാവർക്കും താമസിക്കാനായി ഒരു ഗ്രാമം നിർമ്മിക്കുക എന്നതാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‍നാട്ടിൽ ഇങ്ങനെയൊരു സൗകര്യം മുന്നേ കൊടുത്തിട്ടുണ്ടെങ്കിലും പദ്ധതി ഫലപ്രദമായില്ലെന്നും, ഇതിനായി നമുക്ക് കൂട്ടത്തോടെ പരിശ്രമിക്കാം,എന്ത് സഹായം വേണമെങ്കിലും സർക്കാരിന്റെ ഭാഗത്ത് നിന്ന് ലഭിക്കുമെന്ന് മന്ത്രി സജി ചെറിയാൻ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ നമുക്ക് ഇത് നടപ്പിലാക്കണമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു .അമ്മയിലെ അംഗങ്ങൾക്ക് സൗജന്യമായി മരുന്നുകൾ നൽകുന്ന സഞ്ജീവനി പദ്ധതിക്കും സംഘടന തുടക്കമിട്ടിട്ടുണ്ട്
പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന അംഗങ്ങൾക്ക് മെഡിക്കൽ ബോർഡിന്റെ അംഗീകാരമനുസരിച്ച് ഒരു ലക്ഷം രൂപയുടെ മരുന്നുകളാണ് നൽകുന്നത്. ജീവൻരക്ഷാമരുന്നുകളും, ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകളും പ്രതിവർഷം നൽകും.കുടുംബസംഗമത്തിൽ നിന്ന് ലഭിച്ച 90 ലക്ഷം രൂപയാണ് ഇതിനായി ചെലവാക്കുന്നത്. മമ്മൂട്ടിയും , മോഹൻലാലും ,സുരേഷ്‌ഗോപിയും ചേർന്ന് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ശ്രീനിവാസൻ, മഞ്ജു വാരിയർ, ബാബുരാജ്, ടിനിടോം, ജയൻ ചേർത്തല, ജോമോൾ , അനന്യ , വിനുമോഹൻ തുടങ്ങിയവർ പങ്കെടുത്തു.
Story Highlights : A village for the actors to live in when they get old, free medicines; ‘Amma ‘ started the projects
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here