Advertisement

ട്വന്റിഫോർ കേരള ക്രിക്കറ്റ് ചലഞ്ച് പുരുഷ വിഭാഗത്തിൽ മലപ്പുറം ബ്ലിറ്റ്സും, വനിതാ വിഭാഗത്തിൽ റാസ് അൽ ഖൈമയും ചാമ്പ്യന്മാർ

19 hours ago
3 minutes Read

ദുബായ് ഡാന്യൂബ് സ്പോർട്ട്സ് വേൾഡിൽ വച്ച് നടന്ന മത്സരത്തിൽ മലപ്പുറം ബ്ലിറ്റ്സും ചാമ്പ്യന്മാരായി.മൂന്ന് ദിവസമായി നടന്ന മത്സരത്തിൽ 14 ടീമുകളാണ് മത്സരിച്ചത്. മത്സരത്തിൽ അവസാന റൗണ്ടിലേക്ക് ക്വാളിഫൈ ആയത് മലപ്പുറം ബ്ലിറ്റ്സും എറണാകുളം സ്ട്രൈക്കേഴ്സുമായിരുന്നു. വാശിയേറിയ പോരാട്ടത്തിനൊടുവിൽ മലപ്പുറം വിജയക്കൊടി പാറിച്ചു.

Read Also: ട്വൻ്റിഫോർ കേരള ക്രിക്കറ്റ് ചലഞ്ച് വേദി പങ്കിടാൻ ആർ ശ്രീകണ്ഠൻ നായരും ആസിഫ് അലിയും എത്തുന്നു

പുരുഷ ക്രിക്കറ്റിനു പുറമേ വനിതകളുടെ ക്രിക്കറ്റ് മത്സരവും ഇന്നലെ അവസാനിച്ചു.ആറ് ടീമുകളായുളള മത്സരത്തിൽ റാസ് അൽ ഖൈമ ടീമാണ് ചാമ്പ്യൻസ്.ഫൈനലിൽ അബുദബി റോയൽസുമായായിരുന്നു മത്സരം.

ടൂർണമെന്റിൻ്റെ അവസാന​ദിനമായ ഇന്നലെ Danube Sports World സ്റ്റേഡിയത്തിൽ ക്രിക്കറ്റ് ആവേശത്തിന് മാറ്റുകൂട്ടാൻ ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ, നടന്മാരായ ആസിഫ് അലി, ആനന്ദ് മൻമദൻ,വിജയകുമാർ ,‘ആഭ്യന്തര കുറ്റവാളി’യുടെ സംവിധായകൻ സേതുനാഥ് പദ്മകുമർ എന്നിവരും പങ്കെടുത്തു.

‘ആഭ്യന്തര കുറ്റവാളി’ സിനിമയുടെ വിജയാഘോഷവും Danube Sports World സ്റ്റേഡിയത്തിൽ 24KCC ഇതോടൊപ്പം നടന്നു. കേരളത്തിലെ 14 ജില്ലകളെയും പ്രതിനിധീകരിച്ച് യു എ ഇയിൽ സംഘടിപ്പിച്ച 24KCC ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റ് വൻവിജയത്തോടെ അവസാന ദിനവും പൂർത്തിയാക്കി.ജൂൺ13,14,15 തിയതികളിലായായി ഫ്രാ​ഗ്രൻസ് വേൾഡ്, ലുലു എക്സ്ചയ്ഞ്ച്, നെല്ലറ എന്നിവരുടെ സഹകരണത്തോടെ Danube Sports World സ്റ്റേഡിയത്തിൽ വച്ചാണ് മത്സരങ്ങൾ നടന്നത്.

Story Highlights : Champions of the Twenty four Kerala Cricket Challenge category

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top