ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സ്; സിന്ധുവിനും സമീര്‍ വര്‍മ്മക്കും തകര്‍പ്പന്‍ ജയം

വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി.വി. സിന്ധുവിന് തുടര്‍ച്ചയായ രണ്ടാം ജയം. ലോക ഒന്നാം നമ്പര്‍ താരം തായ് സു യിംഗിനെയാണ് സിന്ധു തോല്‍പിച്ചത്. ആദ്യ ഗെയിം നഷ്ടമായ ശേഷമായിരുന്നു സിന്ധുവിന്റെ ജയം. സ്‌കോര്‍ 14-21, 21-16, 21-18. അവസാന ആറ് മത്സരങ്ങളില്‍ തായ് സു യിംഗിനെതിരെ സിന്ധുവിന്റെ ആദ്യ ജയമാണിത്.
നിലവിലെ ചാമ്പ്യന്‍ അകാനെ യമാഗൂച്ചിയെ അട്ടിമറിച്ചു കൊണ്ടാണ് സിന്ധു ജൈത്ര യാത്രയ്ക്കു തുടക്കമിട്ടത്. ആദ്യ ഗെയിമില്‍ ഇരുതാരങ്ങളും ഇഞ്ചോടിഞ്ച് പൊരുതുകയും എന്നാല്‍ രണ്ടാം ഗെയിമില്‍ സിന്ധു ജപ്പാന്‍ താരത്തെ നിഷ്പ്രഭമാക്കുകയുമായിരുന്നു. മത്സരം 52 മിനിറ്റ് നീണ്ടുനിന്നിരുന്നു. ദുബായില്‍ നടന്ന കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ സിന്ധു റണ്ണേഴ്‌സ് അപ്പായിരുന്നു.
പുരുഷ വിഭാഗം സിംഗിള്‍സില്‍ ഇന്ത്യയുടെ സമീര്‍ വര്‍മ്മയും ജയിച്ചുകയറി. സമീര്‍ രണ്ടാം മത്സത്തില്‍ നേരിട്ടുള്ള ഗെയ്മുകള്‍ക്ക് ഇന്തോനേഷ്യന്‍ താരം ടോമി സുഗിയാര്‍ത്തോയെയാണ് പരാജയപ്പെടുത്തിയത്. 21-16, 21-7 എന്ന സ്‌കോറിന് ആയിരുന്നു സമീര്‍ വര്‍മ്മയുടെ ജയം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here