Advertisement

‘റാസല്‍ഖൈമയിലെ ആ രാജകുമാരന്‍’ ഇനി പ്രണയ നായകന്‍; ‘നീയും ഞാനും’ ട്രെയിലര്‍ കാണാം

December 15, 2018
1 minute Read

‘പ്രേമം’ എന്ന ചിത്രത്തിലൂടെ റാസല്‍ഖൈമയിലെ ആ രാജകുമാരനായെത്തിയ ഷറഫുദ്ദീനും മലയാളികള്‍ക്ക് പ്രീയപ്പെട്ടവനായി. ഹാസ്യത്തിലൂടെ മലയാള പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച നടനാണ് ഷറഫുദ്ദീന്‍. താരം പ്രണയനായകനായ് വെള്ളിത്തിരയിലെത്തുന്ന പുതിയ ചിത്രമാണ് ‘നീയും ഞാനും’. അനു സിത്താരയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ‘നീയും ഞാനും’ എന്ന സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. പ്രണയവും സസ്‌പെന്‍സുമൊക്കെ ഒളിപ്പിച്ചുകൊണ്ടാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്.

അഡ്വഞ്ചറായ ഒരു പ്രണയകഥയാണ് ചിത്രമെന്ന് ട്രെയ്‌ലറില്‍ നിന്നും വ്യക്തമാകുന്നുണ്ട്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ്് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തട്ടമിട്ട് ചെറുചിരിയോടെ നടന്നു നീങ്ങുന്ന അനു സിത്താരയും കൈയില്‍ കാറ്റാടിയുമായി കള്ളച്ചിരിയോടെ ആ കാഴ്ച നോക്കി നില്‍ക്കുന്ന ഷറഫുദ്ദീനുമാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററില്‍ നിറഞ്ഞുനില്‍ക്കുന്നത്.

എ കെ സാജനാണ് ‘നീയും ഞാനും’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഹരി നാരായണനാണ് സിനിമയിലെ ഗാനങ്ങളുടെ വരികള്‍ എഴുതിയിരിക്കുന്നത്. വിനു തോമസ് സംഗീതം പകര്‍ന്നിരിക്കുന്നു. ക്ലിന്റോ ആന്റണിയാണ് ഛായാഗ്രഹണം. ചിത്രം ജനുവരിയില്‍ തീയറ്ററുകളിലെത്തും.

സിജു വിത്സന്‍, അജു വര്‍ഗീസ്, ദിലീഷ് പോത്തന്‍, സോഹന്‍ സീനുലാല്‍, കലാഭവന്‍ ഹനീഫ്, സുധി, വിഷ്ണു ഉണ്ണികൃഷ്ണന്‍, സുരഭി തുടങ്ങിയവരും ചിത്രത്തിലെത്തുന്നുണ്ട്. കോക്കേഴ്സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top