നടി എമി ജാക്‌സൺ അമ്മയായി

തിങ്കളാഴ്ചയാണ് നടി എമി ജാക്‌സൺ ആൺ കുഞ്ഞിന് ജന്മം നൽകിയത്. പങ്കാളി ജോർജ് പനയോട്ടിനും കുഞ്ഞിനുമൊപ്പമുള്ള ഫോട്ടോയാണ് എമി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് 11 ലക്ഷത്തിലധികം ലൈക്ക് ലഭിച്ചിട്ടുണ്ട്.കൂടാതെ കുഞ്ഞിന്റെ ചിത്രവും താരം ഷെയർ ചെയ്തിട്ടുണ്ട്.
ഗർഭാവസ്ഥയിലായിരിക്കെ എമി പങ്കുവെച്ച ചിത്രങ്ങളെല്ലാം വളരെ വൈറലായിരുന്നു. യോഗ ചെയ്യുന്നതും ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതൂമായ ചിത്രങ്ങളും ഗർഭകാലത്തെ വിശേഷങ്ങളും എമി
പ്രേക്ഷകരുമായി ഇൻസ്റ്റാഗ്രാമിലൂടെ പങ്ക് വെച്ചിരുന്നു.
ബ്രിട്ടീഷുകാരിയായ എമി സിനിമ ജീവിതം ആരംഭിച്ചത് ഇന്ത്യയിലാണ്.മോഡലിങിലൂടെയാണ് താരം സിനിമയിലെത്തുന്നത്. എ.എൽ വിജയിന്റെ മദിരാസപട്ടിണത്തിലൂടെയാണ് എമി ഇന്ത്യൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സൗത്ത് ഇന്ത്യയിലെ മിക്ക സൂപ്പർത്താരങ്ങൾക്കൊപ്പവും എമി അഭിനയിച്ചിട്ടുണ്ട്.
മദിരാസ പട്ടിണം,ഐ, തെറി, യന്തിരൻ 2.0 തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെയും ഹിന്ദി ചിത്രങ്ങളായ ഇക് ദിവാനാ ദാ,സിങ് ഇസ് ബ്ലിങ് എന്നിവയിലൂടെയും ശ്രദ്ധേയയാണ് താരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here