ഡിജിറ്റല്‍ സര്‍വകലാശാല വിസി ആകാനുളള പ്രായ പരിധി ഉയര്‍ത്തി; 61 വയസില്‍ നിന്ന് 65 വയസാക്കി

ഡിജിറ്റല്‍ സര്‍വകലാശാല വിസി ആകാനുളള പ്രായ പരിധി ഉയര്‍ത്തി. 61 വയസില്‍ നിന്ന് 65 വയസായാണ് പ്രായപരിധി വര്‍ധിപ്പിച്ചത്. പ്രായപരിധി കൂട്ടുന്നതിനായി സര്‍വകലാശാല നിയമത്തിലെ ആറാം ഉപവകുപ്പില്‍ ഭേദഗതി വരുത്തി. മന്ത്രിസഭ അംഗീകരിച്ച കരട് ഓര്‍ഡിനന്‍സിലാണ് ഭേദഗതി വരുത്തിയിട്ടുള്ളത്.
സെര്‍ച്ച് കമ്മിറ്റിയിലെ ഭൂരിപക്ഷം നോക്കിയാകും വിസി നിയമനം. ഇതിനായി നിയമത്തിലെ നാലാം ഉപവകുപ്പിലും ഭേദഗതി വരുത്തി.
ഡിജിറ്റല്‍ സര്‍വകലാശാല വി.സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ സര്‍ക്കാരിനാണ്് മുന്‍തൂക്കം. സെര്‍ച്ച് കമ്മിറ്റിയിലെ മൂന്ന് പേരുടെ പിന്തുണ സര്‍ക്കാരിന് ലഭിക്കും. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ നാമനിര്‍ദേശം ചെയ്യുന്ന പ്രതിനിധിയാകും കമ്മിറ്റിയുടെ കണ്‍വീനര്‍. ചാന്‍സലറുടെ പ്രതിനിധി, യു.ജി.സി പ്രതിനിധി, സര്‍വകലാശാല ബോര്‍ഡ് ഓഫ് ഗവേണേഴ്‌സ് പ്രതിനിധി, കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നാമനിര്‍ദേശം ചെയ്യുന്ന പ്രതിനിധി എന്നിവര്‍ സെര്‍ച് കമ്മിറ്റി അംഗങ്ങളാകും.
Story Highlights : Age limit for becoming VC of Digital University raised
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here