Advertisement

സിൻഡിക്കേറ്റ് അംഗങ്ങളുടെ നിർദേശങ്ങൾ ജീവനക്കാർ പാലിക്കരുതെന്ന് വിസി; ‌താളം തെറ്റി കേരള- ഡിജിറ്റൽ സർവകലാശാല പ്രവർത്തനം

7 hours ago
2 minutes Read
kerala university

അധികാര തർക്കത്തിൽ പ്രവർത്തനങ്ങൾ താളം തെറ്റി കേരള- ഡിജിറ്റൽ സർവകലാശാലകൾ. കേരള സർവകലാശാലയിൽ സിൻഡിക്കേറ്റ് അംഗങ്ങൾ പറയുന്നത് കേൾക്കരുതെന്നാണ് ജീവനക്കാർക്ക് വൈസ് ചാൻസിലറുടെ നിർദ്ദേശം. സാങ്കേതിക സർവകലാശാലയിൽ വിദ്യാർത്ഥികളുടെ സർട്ടിഫിക്കറ്റ് പ്രിൻറ് ചെയ്യാനോ, പ്രിന്റ് ചെയ്തവ പോസ്റ്റിൽ വഴി അയക്കാനോ പണം ഇല്ല. വാഹനങ്ങൾക്ക് ഡീസൽ വാങ്ങാൻ പോലും പണമില്ലെന്നും, ശമ്പളം മുടങ്ങിയെന്നും ജീവനക്കാർ വെളിപ്പെടുത്തി.

രൂക്ഷമായ പ്രതിസന്ധിയിലാണ് കേരള – സാങ്കേതിക സർവകലാശാലകൾ. കേരള സർവകലാശാലയിൽ സിൻഡിക്കേറ്റ് അംഗങ്ങളുടെ നിർദ്ദേശങ്ങൾ ജീവനക്കാർ പാലിക്കരുതെന്ന് സർക്കുലർ. വൈസ് ചാൻസിലർ നിർദ്ദേശത്തെ തുടർന്ന് രജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പനാണ് സർക്കുലർ ഇറക്കിയത്. മിനി കാപ്പനും ഇടത് സിൻഡിക്കേറ്റ് നിങ്ങളുടെ നിർദ്ദേശത്തെ തുടർന്ന് കെ എസ് അനിൽകുമാറും പോലീസിലും പരാതി നൽകിയിട്ടുണ്ട്.

Read Also: ‘വി സി നിയമനത്തിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണം’; ഗവർണറുമായി കൂടിക്കാഴ്ച നടത്തി മന്ത്രിമാർ

കേരള സാങ്കേതിക സർവകലാശാലയിൽ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ പോലും നൽകുന്നില്ല. സർട്ടിഫിക്കറ്റ് പ്രിൻറ് ചെയ്യാൻ പണമില്ല. സോഫ്റ്റ്‌വെയർ , ഇൻറർനെറ്റ് സേവകർക്ക് നൽകാനുള്ള പണവും നൽകാൻ കഴിഞ്ഞിട്ടില്ല. ജീവനക്കാരുടെ ഈ മാസത്തെ ശമ്പളവും പെൻഷനും മുടങ്ങി. സിൻഡിക്കേറ്റ് യോഗം ചേർന്നാലേ ശമ്പളം നൽകുന്നതിന് അടക്കമുള്ള ബജറ്റ് വിഹിതം അനുവദിക്കാൻ കഴിയൂ. ഭരണ തർക്കത്തെ തുടർന്ന് സിൻഡിക്കേറ്റ് യോഗം ചേരാത്തതാണ് പ്രതിസന്ധിക്ക് കാരണം.

Story Highlights : Kerala-Digital University’s operations out of sync

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top