കൊല്ലത്ത് കാർ തടഞ്ഞുനിർത്തി തീയിട്ടു, യുവാവിനെ മർദിച്ചു; കേസെടുത്ത് പൊലീസ്

കൊല്ലത്ത് കാർ തടഞ്ഞുനിർത്തി ആക്രമിച്ചു തീയിട്ടു നശിപ്പിച്ചു. വർക്കല സ്വദേശികളായ കണ്ണൻ, ആദർശ് എന്നിവർ സഞ്ചരിച്ച കാറിന് നേരെയാണ് പറവൂർ പൂതക്കുളത്ത് വെച്ച് ആക്രമണമുണ്ടായത്. കണ്ണനെ ആക്രമിച്ച ശേഷം വാഹനത്തിന് തീയിട്ട സംഘം രക്ഷപ്പെട്ടു. കാർ പൂർണമായും കത്തി.
പൂതക്കുളം സ്വദേശിയായ ശംഭുവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ആക്രമിച്ചത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. പറവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Story Highlights : Car fire in Kollam, police file case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here