Advertisement

അരൂപി എന്ന ചിത്രത്തിന്റെ പൂജാ സ്വിച്ചോൺ കർമ്മം കൊച്ചിയിൽ വെച്ച് നിർവഹിച്ചു

4 hours ago
3 minutes Read

പുതുമുഖം വൈശാഖ് രവി, ബോളിവുഡ് ഫെയിം നേഹാ ചൗള, അഭിലാഷ് വാര്യർ, സക്ഷി ഭാട്ടിയ,കിരൺ രാജ്,സുജ റോസ്, അഞ്ജന മോഹൻ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി അഭിലാഷ് വാര്യർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “അരൂപി ” എന്ന ചിത്രത്തിന്റെ പൂജാ സ്വിച്ചോൺ കർമ്മം ഇടപ്പള്ളി ശ്രീ അഞ്ചുമന ദേവി ക്ഷേത്രത്തിൽ വെച്ച് നിർവഹിച്ചു.


കിരൺ രാജ്,കണ്ണൻ സാഗർ,വിജു സോപാനം,മാത്യു ഹാർമണി,ആന്റണി ഹെൻട്രി,നിബു എബ്രഹാം,ബിജോയ് വർഗീസ്,സിന്ധു വർമ്മ, സ്നേഹ മാത്യു, രേഷ്മ, ജോജോ ആന്റണി,വിഷ്ണു കാന്ത്, സംഗീത തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
പുണർതം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പ്രദീപ് രാജ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം അമൻ നിർവഹിക്കുന്നു.

സംഗീതം-ഗോപീ സുന്ദർ, എഡിറ്റർ-വിനീത് വിജയൻ, പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി മേനോൻ, കല-മഹേഷ് ശ്രീധർ, മേക്കപ്പ്-ജിജു കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം-ഷാജി കൂനന്മാവ്, ഫിനാൻസ് കൺട്രോളർ-അഭികഷേക്, സൗണ്ട് ഡിസൈൻ-കിഷൻ മോഹൻ, സ്റ്റുഡിയോ-സപ്ത റിക്കോർഡ്സ്, സ്റ്റിൽസ്-സതീഷ്, ഡിസൈൻസ്-ഷിബിൻ സി ബാബു,പി ആർ ഒ- എ എസ് ദിനേശ്.

Story Highlights :The pooja switch-on ceremony of the film Aroopi was performed in Kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top