ഇടുക്കിയിലെ കൈയേറ്റങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി; ’24 ഇംപാക്ട്’

മൂന്നാര്‍ മേഖലയിലെ കൈയേറ്റം ഒഴിപ്പിച്ചതിന്റെ റിപ്പോര്‍ട്ട് നല്‍കാന്‍ ഇടുക്കി കളക്ടര്‍ക്ക് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍ദ്ദേശം നല്‍കി. ഒഴിപ്പിച്ച കൈയേറ്റഭൂമിയുടെ കണക്കും ഒഴിപ്പിക്കലിലെ കാലതാമസത്തിന്റെ കാരണവും വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് ഇടുക്കി കളക്ടര്‍ കെ.ജീവന്‍ ബാബുവിനോട് മന്ത്രി നിര്‍ദ്ദേശിച്ചത്. ഇതിനു പുറമെ സംസ്ഥാനത്തെ എല്ലാ കൈയേറ്റങ്ങളും സമയബന്ധിതമായി ഒഴിപ്പിക്കാനും മന്ത്രി ഇ.ചന്ദ്രശഖരന്‍ റവന്യൂ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.
Read More: പ്രളയം തകർത്തെറിഞ്ഞ ചെറുതോണിയിൽ പുഴ കൈയേറ്റവും അനധികൃത നിർമ്മാണവും
മൂന്നാര്‍, പള്ളിവാസല്‍, വൈസന്റ്ബാലി, വട്ടവട, ചിക്കനാല്‍ എന്നീ പ്രദേശങ്ങളിലെ കൈയേറ്റക്കാര്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം ’24’ പുറത്തുവിട്ടിരുന്നു. രണ്ടും മൂന്നും സെന്റിലെ കൈയേറ്റം ഒഴിപ്പിക്കുകയും വന്‍കിട കൈയേറ്റങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നതെന്ന് റവന്യൂ വകുപ്പിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇടുക്കി കളക്ടറോട് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ റിപ്പോര്‍ട്ട് തേടിയത്.
Read More: ഉമ്മൻചാണ്ടി ഇടുക്കിയിൽ മത്സരിക്കുമെന്ന് സൂചന
മേഖലയിലെ കൈയേറ്റങ്ങളില്‍ എത്ര ഭൂമി തിരിച്ചുപിടിച്ചുവെന്ന് വ്യക്തമാക്കണമെന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിലെ കാലതാമസമെന്തെന്ന് വിശദീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോടതിയില്‍ കേസുകളില്‍പ്പെട്ടു കിടക്കുന്നതു ഒഴികെയുള്ള എല്ലാ കൈയേറ്റവും ഒഴിപ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനു പുറമെ സംസ്ഥാനത്തെ ഭൂമി കൈയേറ്റങ്ങളില്‍ അടിയന്തര നടപടിയെടുക്കാന്‍ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൈയേറ്റം ഒഴിപ്പിക്കുന്ന ഭൂമി ലാന്റ് ബാങ്കില്‍ ഉള്‍പ്പെടുത്താനും ഭൂരഹിതര്‍ക്ക് വീടു നിര്‍മ്മിക്കാനായി വിതരണം ചെയ്യാനുമാണ് മന്ത്രിയുടെ നിര്‍ദ്ദേശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here