ചാച്ചന്‍ വിളിച്ചു; “ഞാന്‍ മരിക്കാന്‍ പോവുകയാണ്…”

അന്തരിച്ച നടന്‍ കെ.എല്‍ ആന്റണിയുടെ അന്ത്യനിമിഷങ്ങളെ കുറിച്ച് മകനും മാധ്യമപ്രവര്‍ത്തകനുമായ ലാസര്‍ ഷൈന്‍ ഫേസ്ബുക്കില്‍ കുറിച്ച വരികള്‍ ഇങ്ങനെയാണ്:
ഉച്ചയോടെ ചാച്ചൻ വിളിച്ചു; ”ഞാൻ മരിക്കാൻ പോവുകയാണ്… താക്കോൽ ചവിട്ടിക്കടിയിൽ വച്ചിട്ടുണ്ടെ”ന്നു പറഞ്ഞു.
എത്താവുന്ന വേഗതയിൽ എല്ലാവരും ഓടി; ചാച്ചൻ പിടി തന്നില്ല.
അദ്ദേഹത്തെ സ്നേഹിച്ച എല്ലാവരോടും നന്ദി. നമുക്ക് സംസ്ക്കാരം ഞായറാഴ്ച നടത്താം. സമയം തീരുമാനിച്ച് അറിയിക്കാം.
അമ്പിളി ചേച്ചി ഒപ്പറേഷൻ തിയറ്ററിലാണ്. കാണാൻ പോയതായിരുന്നു ചാച്ചൻ. അവിടെ വച്ചായിരുന്നു അറ്റാക്ക്. ലേക്‌ഷോറിൽ 4.25 ന് നിര്യാണം സ്ഥിരീകരിച്ചു.
വീട്ടിൽ ചെന്ന് ആ താക്കോലെടുക്കട്ടെ…
ഹൃദയാഘാതത്തെ തുടർന്ന് എറണാകുളം ലെയ്ക്ക് ഷോർ ആശുപത്രിയിൽ വച്ചായിരുന്നു കെ.എല്‍ ആന്റണിയുടെ അന്ത്യം. രാവിലെ ഹൃദയാഘാതത്തെ തുടർന്ന് ആന്റണിയെ ആലപ്പുഴ പ്രൊവിഡൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ വൈകിട്ടോടെ നില വഷളായി. തുടർന്ന് എറണാകുളം ലിസി ആശുപത്രിയിലേയ്ക്ക് കൊണ്ടുവരുന്ന വഴി പൾസ് റേറ്റ് ക്രമാതീതമായി തുടരുകയും അടുത്തുണ്ടായിരുന്ന ലേയ്ക്ക്‌ഷോർ ആശുപത്രിയിലേയ്ക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച് നിമിഷങ്ങൾക്കുള്ളിൽ കെഎൽ ആന്റണി അന്തരിച്ചു.
Read More: മഹേഷിന്റെ സ്വന്തം ചാച്ചന്‍
മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ ഫഹദ് ഫാസിലിന്റെ അച്ചനായി അഭിനയിച്ചിരുന്നു.
ആലപ്പുഴ ചേര്‍ത്തല സ്വദേശിയാണ്. 1952 മുതല്‍ അഭിനയരംഗത്ത് സജീവ സാന്നിധ്യമായിരുന്നു ആന്റണി. നാടക രംഗത്ത് ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
2016 ല്‍ ‘മഹേഷിന്റെ പ്രതികാരം’ എന്ന ജനപ്രിയ ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ അച്ഛന്‍ വേഷത്തിലെത്തിയ കെ.എല്‍ ആന്റണിയുടെ ‘ചാച്ചന്‍’ എന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. നാടക പ്രവര്‍ത്തകയും നടിയുമായ ലീനയാണ് ആന്റണിയുടെ ഭാര്യ. മഹേഷിന്റെ പ്രതികാരത്തില്‍ നായിക അപര്‍ണ ബാലമുരളിയുടെ അമ്മ വേഷം ചെയ്തത് ലീനയായിരുന്നു. എഴുത്ത്കാരനും, പത്രപ്രവർത്തകനുമായ ലാസർ ഷൈൻ, അമ്പിളി, നാൻസി എന്നിവർ മക്കളാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here