‘മാല എന്തിയേ?, മാല എട്‌റാ’; അയ്യപ്പഭക്തരെ വഴിയില്‍ തടഞ്ഞ് പരിശോധിക്കുന്ന പ്രതിഷേധക്കാര്‍

ശബരിമലയിലേക്ക് പുറപ്പെട്ട മനിതി സംഘത്തെ പ്രതിരോധിക്കാന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരും മറ്റ് പ്രതിഷേധക്കാരും രംഗത്ത്. പാറക്കടവില്‍ വച്ച് മനിതി സംഘത്തിന്റെ വാഹനം തടയാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചു. മനിതി സംഘത്തിന്റെ ട്രാവലറിന് മുന്നില്‍ കയറി നിന്ന് ഏതാനും പേര്‍ പ്രതിഷേധിച്ചു. എന്നാല്‍, പൊലീസ് അവരെ ബലം പ്രയോഗിച്ച് നീക്കി. അതിനുശേഷമാണ് മനിതി സംഘത്തിന്റെ വാഹനം പാറക്കടവ് കടന്നുപോയത്.
Read More: ‘മനിതി’യെ തടയാന്‍ ആര്‍.എസ്.എസ് ‘മതില്‍’; പ്രവര്‍ത്തകര്‍ക്ക് ശബരിമലയിലെത്താന്‍ നിര്‍ദേശം
എന്നാല്‍, മനിതി സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ പിന്നില്‍ വന്ന അയ്യപ്പ ഭക്തരുടെ വാഹനവും പ്രതിഷേധക്കാര്‍ തടഞ്ഞു. വാഹനത്തിനുള്ളിലുണ്ടായിരുന്ന അയ്യപ്പ ഭക്തരോട് പ്രതിഷേധക്കാര്‍ കോപിക്കുകയും മാല കാണിച്ചുതരാന്‍ ആജ്ഞാപിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്. ശേഷം, വന്ന പൊലീസ് വാഹനത്തിന് മുന്നിലും പ്രതിഷേധക്കാര്‍ പ്രതിഷേധിച്ചു. ഡ്യൂട്ടിയാണെന്ന് പറഞ്ഞ പൊലീസുകാരോട് ‘എന്തോന്ന് ഡ്യൂട്ടി’യെന്ന് പ്രതിഷേധക്കാര്‍ ചോദിച്ചു. മുന്നോട്ട് പോകണമെങ്കില്‍ തങ്ങളുടെ നെഞ്ചത്ത് കൂടെ പോകണമെന്ന് പറഞ്ഞ് പ്രതിഷേധക്കാര്‍ റോഡില്‍ കുത്തിയിരുന്നു. ഒടുവില്‍ സഹികെട്ട് പൊലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി വീശുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here