വിക്കനായി ദിലീപ്; ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ ടീസര്‍ പുറത്തിറക്കി

വിക്കുള്ള കഥാപാത്രമായി ദിലീപ് എത്തുന്നു. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിലാണ് ദിലീപ് വ്യത്യസ്ത വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ രസകരമായ ടീസര്‍ പുറത്തിറക്കി. ദിലീപ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്. ചിത്രത്തില്‍ വിക്കുള്ള അഭിഭാഷകനായാണ് ദിലീപെത്തുന്നത്.
മോഹന്‍ലാല്‍ നായകനായ വില്ലന്‍ എന്ന സിനിമക്ക് ശേഷം ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഉണ്ണികൃഷ്ണനും ദിലീപും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. കമ്മാരസംഭവത്തിന് ശേഷം ദിലീപ് അഭിനയിക്കുന്ന ചിത്രമാണിത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here