2018ലെ ഫ്രഞ്ച് പ്ലെയർ ഓഫ് ദി ഇയറായി എംബാപ്പെ

ഫ്രഞ്ച് യുവതാരം കൈലിയൻ എംബാപ്പെയെ തേടി വീണ്ടും പുരസ്കാരം. 2018ലെ ഫ്രഞ്ച് പ്ലെയർ ഓഫ് ദി ഇയറായി എംബാപ്പെ തെരഞ്ഞെടുക്കപ്പെട്ടു. റാഫേൽ വരാൻ, ആൻത്വാൻ ഗ്രീസ്മാൻ എന്നിവരെ പിന്നിലാക്കിയാണ് പിഎസ്ജി താരം എംബാപ്പെയുടെ നേട്ടം. റഷ്യൻ ലോകകപ്പിൽ ഫ്രാൻസിനെ ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച എംബാപ്പെ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാലണ്‍ ഡി ഓറിൽ മികച്ച യുവതാരത്തിനുള്ള കോപ്പാ പുരസ്കാരവും താരത്തെ തേടിയെത്തിയിരുന്നു. ബാലണ്‍ ഡി ഓർ നല്കുന്ന ഫ്രാൻസ് ഫുട്ബോൾ മാഗസിൻ തന്നെയാണ് മികച്ച ഫ്രഞ്ച് താരത്തെയും തെരഞ്ഞെടുത്തത്.പിഎസ്ജിക്കു വേണ്ടിയും താരം മികച്ച പ്രകടനം എംബാപ്പെ പുറത്തെടുത്തിരുന്നു. ഈ വര്‍ഷം 34 ഗോളുകളും എംബാപ്പെ നേടി.
ഫ്രാൻസ് ലോകകപ്പ് നേടിയ വർഷമാണ് 2018. ടീമിലെ എല്ലാവരും തകർത്ത് കളിച്ച വർഷം. ഫ്രാൻസ് ഫുട്ബോൾ ഫെഡറേഷൻ അതിൽ നിന്ന് തെരഞ്ഞെടുത്തത് ഇരുപതുകാരൻ കിലിയൻ എംബാപ്പയെ. തൊട്ടുപിന്നിലായി ഉണ്ടായിരുന്നത് റയൽ മാഡ്രിഡിന്റെ പ്രതിരോധ നിര താരം റഫേൽ വരാനും അത്‌ലറ്റികോ മാഡ്രിഡിന്റെ അന്റോയിൻ ഗ്രീസ്മാനും. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻ എൻഗോള കാന്റെയെയും പിന്തള്ളിയാണ് എംബാപ്പെയുടെ നേട്ടം. ലോകകപ്പ് ഫൈനലിലടക്കം സ്കോർ ചെയ്ത എംബാപ്പെ ഫ്രാൻസിനായി നേടിയത് 14 ഗോളുകൾ. പിഎസ്ജിക്കായി നേടിയ രണ്ട് ട്രോഫികളും എംബാപ്പെക്ക് അനുകൂലമായി. ഈ വർഷം ആകെ 30 ഗോളുകളാണ് എംബാപ്പെ നേടിയത്. ലോകകപ്പിലെ മികച്ച യുവ താരമായി തെരഞ്ഞെടുത്തത് എംബാപ്പയെ ആയിരുന്നു. ഫ്രാൻസ് ഫുട്ബോളിന്റെ 21 വയസിൽ താഴെയുള്ളവരുടെ മികച്ച താരമായും നേരത്തെ എബാപ്പയെ തെരഞ്ഞെടുത്തിരുന്നു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here