പുതുവര്‍ഷത്തില്‍ തിളങ്ങാം; അറിയാം 2019-ന്റെ നിറം

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. പുതുവര്‍ഷത്തില്‍ പുതുമയോടെ തിളങ്ങാനാണ് ഏവരും കൊതിക്കുന്നത്. പുതുവഷത്തിന്റേതായി ഒരു നിറവും തിരഞ്ഞെടുക്കാറുണ്ട്. ‘ലിവിങ് കോറല്‍’ എന്ന പീച്ച് കലര്‍ന്ന പവിഴശോഭയാണ് 2019-ന്റെ നിറമായി തിരഞ്ഞെടുത്തിരിക്കുന്നത്. പാന്റോണ്‍ കളര്‍ ഇന്‍സ്റ്റിറ്റ്യൂട്ടാണ് പുതുവര്‍ഷത്തിലെ പുതുനിറം പ്രഖ്യാപിച്ചിരിക്കുന്നത്.
അള്‍ട്രാവയലറ്റ് ആയിരുന്നു 2018 ന്റെ നിറം. ഒരേ സമയം നാച്വറല്‍, ഡിജിറ്റല്‍ യാഥാര്‍ത്ഥ്യങ്ങളെ തുല്യതയോടെ പ്രകാശിപ്പിക്കുന്ന നിറമാണ് ലിവിങ് കോറല്‍. ജീവന് തുടിക്കുന്നതും പ്രതീക്ഷ പകരുന്നതുമായ പവിഴചുവപ്പിനോട് ഗോള്‍ഡന്‍ കളര്‍ കൂടിചേരുന്നതാണ് ലിവിങ് കോറല്‍ നിറമെന്ന് പാന്റോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വ്യക്തമാക്കി.
പുതുവര്‍ഷത്തിന്റെ നിറം പ്രഖ്യാപിച്ചതോടെ ഫാഷന്‍ ലോകം ഇനി ലിവിങ് കോറലിന്റെ പിന്നാലെയാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here