Advertisement

പതിനഞ്ച് വര്‍ഷമായി പച്ചക്കറി വില്‍പ്പന നടത്തി ജീവിച്ചുവന്ന കായികതാരത്തിന് സര്‍ക്കാര്‍ ജോലി

December 28, 2018
0 minutes Read

തിരുവനന്തപുരം പാളയം മാര്‍ക്കറ്റില്‍ വഴിയോര കച്ചവടം നടത്തിയിരുന്ന മുന്‍ദേശീയ ഹോക്കി താരം ശ്രീമതി. വി.ഡി ശകുന്തളയുടെ ദുരിത ജീവിതത്തിനു വിരാമം. കായികവകുപ്പ് ഡയറക്ടറേറ്റിന് കീഴില്‍ സ്വീപ്പര്‍ തസ്തികയിൽ സ്ഥിരനിയമന ഉത്തരവ് ശ്രീമതി. ശകുന്തളക്കു കൈമാറി. തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സ്പോര്‍ട്സ് മെഡിസിന്‍ സെന്‍ററില്‍ സ്വീപ്പര്‍ തസ്തികയില്‍ സ്ഥിരം നിയമനമാണ് ശകുന്തളക്ക് ലഭിച്ചത്. സ്പോര്‍ട്സ് മന്ത്രി ഇ പി ജയരാജന്‍ നിയമന ഉത്തരവ് ശകുന്തളക്ക് കൈമാറി.

കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജീവ് ഗാന്ധി സ്പോര്‍ട്സ് മെഡിസിന്‍ സെന്‍ററില്‍ പാര്‍ട്ട് ടൈമായി ജോലി ചെയ്തുവരികയായിരുന്നു ശകുന്തള. പഴങ്ങള്‍ വിറ്റ് ജീവിച്ച മുന്‍ ദേശീയ ഹോക്കി താരത്തെക്കുറിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നത്. ഇതിന് പിന്നാലെയാണ് രാജീവ് ഗാന്ധി സ്പോര്‍ട്സ് മെഡിസിന്‍ സെന്‍ററില്‍ പാര്‍ട്ട് ടൈമായി ജോലി ലഭിച്ചത്. 1978ല്‍ സംസ്ഥാന ഹോക്കി ടീമിന്‍റെ വൈസ് ക്യാപ്റ്റനായിരുന്നു വി ഡി ശകുന്തള.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top