ദേശീയ നേതാക്കള്‍ രംഗത്തിറങ്ങും; ശബരിമല വിഷയത്തില്‍ സമരം ശക്തമാക്കാന്‍ ബിജെപി

ശബരിമല വിഷയത്തില്‍ സമരം ശക്തമാക്കാന്‍ ബിജെപി. ദേശീയ നേതാക്കളെ രംഗത്തിറക്കി സെക്രട്ടറിയേറ്റിന് ഉപരോധം സംഘടിപ്പിക്കാൻ പദ്ധതി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ അധ്യക്ഷൻ അമിത് ഷാ തുടങ്ങിയവർ കേരളത്തിലെത്തും. 11, 12, 13 തീയതികളില്‍ നടക്കുന്ന രഥയാത്രയോടെ ശബരിമല കര്‍മ സമിതിയാണ് പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിക്കുക.
Read More: കഴിഞ്ഞ വര്‍ഷം രാജ്യത്ത് തൊഴില്‍ നഷ്ടമായത് ഒരു കോടിയിലധികം പേര്‍ക്ക്
പിന്നാലെ കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് 15-ാം തിയതി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി യോഗത്തില്‍ പങ്കെടുക്കും. ശബരിമല വിഷയം തന്നെയാകും പ്രധാന ചര്‍ച്ചയാകുക. 18ന് സെക്രട്ടറിയേറ്റിന് മുന്നില്‍ 10 ലക്ഷം പേരെ അണി നിരത്തി ഉപരോധ സമരമാണ് അടുത്ത ഘട്ടം. ദേശീയ നേതാക്കളെ പങ്കെടുപ്പിച്ച് സമരം ദേശീയ ശ്രദ്ധയിലേക്കെത്തിക്കാനാണ് പദ്ധതി. വന്‍ ജനപങ്കാളിത്തം ഉറപ്പാക്കി പരിപാടി ബിജെപി ശക്തിപ്രകടനം ആക്കി മാറ്റും. ഇതിന് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേരളത്തിലെത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം 27ന് തൃശ്ശൂരില്‍ യുവമോര്‍ച്ചയുടെ സമ്മേളന സമാപനത്തിനും പ്രധാനമന്ത്രിയെത്തുമെന്ന് ഉറപ്പായിട്ടുണ്ട്. കോടതി ശബരിമല കേസ് പരിഗണിക്കുന്നത് 22 ന് ആണെന്നിരിക്കെ ഈ സന്ദര്‍ശനം പ്രാധാന്യമേറിയതാണ്. ഇതിനിടെ, ആര്‍.എസ്.എസ് ദേശീയ എക്‌സിക്യൂട്ടീവ് അംഗം എസ്.സേതുമാധവന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നിന്നുള്ള സംഘപരിവാര്‍ നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിനെ സംസ്ഥാനത്തെ സാഹചര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here