ആര്‍.എസ്.എസ് പ്രവര്‍ത്തിക്കുന്നത് ഭീകരസംഘടനകളെ പോലെ: മന്ത്രി ഇ.പി ജയരാജന്‍

എ.എന്‍ ഷംസീര്‍ എംഎല്‍എയുടെ വീടിന് നേരെ നടന്നത് ആസൂത്രിത ആക്രമണമാണെന്ന് മന്ത്രി ഇ.പി ജയരാജന്‍. ബിജെപി ആര്‍എസ്എസ് നേതൃത്വമാണ് ഇതിനു പിന്നില്‍. ആര്‍.എസ്.എസ് പ്രവര്‍ത്തിക്കുന്നത് ഒരു ഭീകരസംഘടനയെ പോലെയാണെന്നും മന്ത്രി വിമര്‍ശിച്ചു. അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.
ആസൂത്രിത ആക്രമങ്ങള്‍ ആര്‍.എസ്.എസിന്റെ ശൈലിയാണ്. ഇത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കണം. സാധാരണ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ പോലെയല്ല, ഭീകരസംഘടനയെ പോലെയാണ് ആര്‍.എസ്.എസ് – ബിജെപി സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അറിയപ്പെടുന്ന ഗുണ്ടാസംഘങ്ങളാണ് ആര്‍എസ്എസ് എന്ന് പറഞ്ഞുകൊണ്ട് അവിടെ പ്രവര്‍ത്തിക്കുന്നത്. അത് കണ്ണൂരിലെ ജനങ്ങള്‍ക്ക് അറിയാം. അക്രമങ്ങള്‍ അവസാനിപ്പിക്കണം. അതിനായി സര്‍ക്കാര്‍ ഇടപെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here