ഗോൾഡൻ ഗ്ലോബ് അവാർഡുകൾ പ്രഖ്യാപിക്കുന്നു; മികച്ച സംവിധായകൻ അൽഫോൺസോ ക്വാറോൺ

ഈ വർഷത്തെ ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കുന്നു. മികച്ച സംവിധായകനായി മെക്‌സിക്കൻ സംവിധായകനും തിരക്കഥാകൃത്തുമായ അൽഫോൺസോ കുവാറോണിനെ തെരഞ്ഞെടുത്തു. റോമ എന്ന ചിത്രത്തിലൂടെയാണ് ഈ പുരസ്‌കാരം അദ്ദേഹത്തെ തേടി എത്തിയത്. 2014 ൽ പുറത്തിറങ്ങിയ ഗ്രാവിറ്റി ന്നെ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഓസ്‌ക്കാർ പുരസ്‌കാരം നേടിയ സംവിധായകനാണ് അൽഫോൺസോ. ബൊഹീമിയൻ റാപ്‌സഡിയിലെ അഭിനയത്തിന് റാമി മാലെക്കിന് മികച്ച നടനുള്ള പുരസ്‌കാരം (ഡ്രാമ വിഭാഗം) ലഭിച്ചു. ഈ വിഭാഗത്തിൽ ‘ദ വൈഫ്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഗ്ലെൻ ക്ലോസ് മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി.
ക്രിസ്റ്റിയൻ ബേൽ മ്യൂസിക്കൽ/കോമഡി വിഭാഗത്തിലെ ആണ് മികച്ച നടൻ . റെജീന കിംഗാണ് മികച്ച നടി. വൈസ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ക്രിസ്റ്റ്യൻ ബേലിന് പുരസ്‌കാരം ലഭിക്കുന്നത്. ‘ഇഫ് ബിയാൽ സ്ട്രീറ്റ് കുഡ് ടോക്ക്’ എന്ന ചിത്രത്തിലെ പ്രകടനമാണ് റെജീനയെ പുരസ്‌കാരത്തിന് അർഹയാക്കിയത്. ‘സ്‌പൈഡർമാൻ : ഇൻടു ദ സ്‌പൈഡർ വേഴ്‌സ്’ ആണ് അനിമേറ്റഡ് വിഭാഗത്തിലെ മികച്ച ചിത്രം. അന്യഭാഷ വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ‘റോമ’യും സ്വന്തമാക്കി.
Roma
മഹേർഷാല അലിയാണ് മികച്ച സഹനടൻ (ഗ്രീൻബുക്ക്). ഗ്രീൻബുക്കിലെ തിരക്കഥയൊരുക്കിയതിന് നിക്ക് വല്ലേലോംഗ, ബ്രയാൻ ക്യൂരി, പീറ്റർ ഫരേലി എന്നിവർക്ക് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം ലഭിച്ചു.
‘ദി അമേരിക്കൻസ്’ ആണ് മികച്ച ടെലിവിഷൻ സീരീസിനുള്ള (ഡ്രാമ) പുരസ്‌കാരം സ്വന്തമാക്കിയത്. ഈ വിഭാഗത്തിൽ മികച്ച നടിയായി സാൻഡ്രയും (കില്ലിംഗ് ഈവ്), മികച്ച നടനായി റിച്ചാർഡ് മാഡനും (ബോഡിഗാർഡ്) തെരഞ്ഞെടുക്കപ്പെട്ടു.
‘ദ കോമിൻസ്‌കി മെത്തേഡ്’ ആണ് മ്യൂസിക്കൽ/കോമഡി വിഭാഗത്തിലെ മികച്ച ടെലിവിഷൻ സീരീസ്. ഈ വിഭാഗത്തിൽ റേച്ചൽ ബ്രോസ്‌നഹാൻ ആണ് മികച്ച നടി. മികച്ച നടൻ മിഷേൽ ഡഗ്ലസ് ആണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here