പഹൽഗാം ആക്രമണം നടത്തിയ ഭീകരർ നേരെത്തെ 2 ആക്രമണങ്ങളിൽ പങ്കെടുത്തതായി സൂചന; ഭീകരബന്ധമുള്ള 2 പേരെ NIA ചോദ്യം ചെയ്തു

പഹൽഗാം ഭീകരാക്രമണത്തിൽ ഭീകരബന്ധമുള്ള 2 പേരെ എൻ ഐ എ ചോദ്യം ചെയ്തു. നിസാർ അഹമ്മദ്, മുഷ്താഖ് ഹുസൈൻ എന്നിവരെയാണ് ചോദ്യം ചെയ്തത്. 2023 ലെ ഭീകരാക്രമണ കേസിൽ ജയിലിലാണ് ഇരുവരും. ജമ്മുവിലെ കോട്ട് ഭൽവാൽ ജയിലിൽ വച്ചാണ് ഇതുവരെയും ചോദ്യം ചെയ്തത്. പഹൽഗാമിൽ ആക്രമണം നടത്തിയ ഭീകരർ നേരെത്തെ 2 ആക്രമണങ്ങളിൽ പങ്കെടുത്തതായി സൂചന ലഭിച്ചു.
രണ്ട് ഭീകരർ വിനോദസഞ്ചാരികളെ ഒരുമിച്ചുകൂട്ടി നിരത്തി നിർത്തിയെന്നും ആദ്യ വെടിയൊച്ച കേട്ട് ഓടിയ വിനോദസഞ്ചാരികളെ തടഞ്ഞ് ഒരുമിച്ചു കൂട്ടിയാണ് പിന്നീട് വെടിവെച്ചതെന്നുമാണ് മൊഴി. എൻ ഐഎ അന്വഷണത്തില്‍ 40 വെടിയുണ്ടകളാണ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താന് പങ്കുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ ശേഖരിക്കുകയാണ് എൻ ഐ എ.
പാകിസ്താൻ ചാരസംഘടന ഐ എസ് ഐ, ഇന്റിലിജൻസ് ഏജൻസി, ലഷ്ക്കർ എന്നിവരുടെ പങ്കിന് എൻ ഐ എ തെളിവ് ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. ലഷ്കർ ഭീകരരെ നിയന്ത്രിച്ചത് മുതിർന്ന ഐ എസ് ഐ ഉദ്യോഗസ്ഥർ ആണെന്നടക്കം എൻ ഐ എ കണ്ടെത്തിയിട്ടുണ്ട്. പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട്ജമ്മു ജയിലിലുള്ള രണ്ട് ഭീകരരെ എൻഐഎ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. 2023 ലെ രജൗരി, പുഞ്ച് ആക്രമണങ്ങളുമായി ബന്ധപെട്ട് ജയിലിലാണ് ഇരുവരും.
Story Highlights : nia to take the statement of pahalgam attack
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here