Advertisement

തിരൂരിൽ നേർച്ചക്കെത്തിച്ച ആന ഇടഞ്ഞു; രണ്ട് പേർക്ക് പരിക്ക്

January 8, 2019
0 minutes Read
elephant

തിരൂരിൽ നേർച്ചക്കെത്തിച്ച ആന ഇടഞ്ഞു. ബി.പി അങ്ങാടി നേർച്ചയുമായി ബന്ധപ്പെട്ട് പെട്ടിവരവിനായി കൊണ്ട് വന്ന ആനയാണ് ഇടഞ്ഞത്. രാത്രി പത്ത് മണിയോടെയാണ് സംഭവം. പൊരൂരിൽ നിന്നും പുറപ്പെടുന്ന വരവിനായി എത്തിച്ച ആനയാണ് ഇടഞ്ഞത്. രണ്ട് ബൈക്ക്, കാർ, ഓട്ടോറിക്ഷ എന്നിവ തകർത്തു. പരിഭ്രാന്തരായി ഓടുന്നതിനിടയിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ തിരൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തരയോടെ ആനയെ തളച്ച് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top