Advertisement

ആലപ്പാട് പഞ്ചായത്തിലെ കരിമണൽ ഖനന പ്രദേശങ്ങളിൽ റവന്യൂ വകുപ്പിൻറെ പരിശോധന

January 9, 2019
Google News 1 minute Read

കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിലെ കരിമണൽ ഖനന പ്രദേശങ്ങളിൽ റവന്യൂ വകുപ്പിൻറെ പരിശോധന. പാരിസ്ഥിതിക ലോല പ്രദേശങ്ങളിൽ അനുമതി ഇല്ലാതെ ഖനനം നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരിശോധന റിപ്പോർട്ട് ഉടൻ ജില്ലാ കളക്ടർക്ക് കൈമാറും

അതേസമയം, കരിമണൽ ഖനനത്തിനെതിരെ ആലപ്പാട് പഞ്ചായത്തിൽ നടക്കുന്ന ജനകീയ സമരത്തിന് പിന്തുണയേറുന്നു. കരിമണൽ ഖനനത്തിനെതിരെ ആലപ്പാട് ഖനനവിരുദ്ധ ജനകീയ സമിതി നടത്തുന്ന റിലേ നിരാഹാര സത്യാഗ്രഹം 70-)o ദിവസത്തിലേക്ക്. ആലപ്പാട് സ്വദേശി കുട്ടനാണ് ഇന്ന് നിരാഹാരം അനുഷ്ഠിക്കുന്നത്. പരിസ്ഥിതി പ്രവർത്തകരും നവമാധ്യമ കൂട്ടായ്മയുമാണ് അനുദിനം ഈ സമരത്തെ ശക്തിപ്പെടുത്തുന്നത്. മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ ഇപ്പോഴും സമരത്തെ അവഗണിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here